പ്രാർത്ഥനാ യോഗം ഓമല്ലൂർ ഡിസ്ട്രിക്ട് വാർഷികം

തുമ്പമൺ ഭദ്രാസന പ്രാർത്ഥനാ യോഗം ഓമല്ലൂർ ഡിസ്ട്രിക്ട് വാർഷികം ഏപ്രിൽ 14 ഞായറാഴ്ച പുത്തൻ പീടിക സെന്റ് മേരിസ് വലിയ പള്ളിയിൽ നടന്നു. പ്രാർത്ഥനായോഗം ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. ലിനു എം ബാബുവിന്റെ അദ്ധ്യക്ഷതയി യിൽകൂടിയ യോഗം പ്രാർത്ഥനയോഗം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ബിജു മാത്യു ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രാർത്ഥനായോഗം സെക്രട്ടറി ശ്രീ ഡാനിഷ് പി ജോൺറിപ്പോർട്ട് അവതരിപ്പിച്ചു.ഫാ. ജിബിൻ ജെയിംസ് (വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി കുമ്പളാംപൊയ്ക ) മുഖ്യ സന്ദേശം നൽകി. കേന്ദ്ര സെക്രട്ടറി ശ്രീ ഐസക്തോമസ്, സോണൽ സെക്രട്ടറി ശ്രീ മാത്യു എബ്രഹാം, കേന്ദ്ര കമ്മിറ്റി അംഗം ഡോ സാം വി ഡാനിയേൽ, ഇടവക ട്രസ്റ്റീ തോമസ് വർഗീസ്, സെക്രട്ടറി റോൺസൺ കെ ജോൺ എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. വിൽസൺ പി എബ്രഹാം സ്വാഗതവും, ഡിസ്ട്രിക്ട്…

പള്ളികളിൽ പെരുനാൾ

പുത്തൻ‌കാവ് സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പുണ്യപിതാക്കന്മാരായ ആറാം മാർത്തോമാ, എട്ടാം മാർത്തോമാ, പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെയും സംയുക്ത ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചു പുണ്യാപിതാക്കന്മാരുടെ കബറിങ്കലേക്കുള്ള പദയാത്ര പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ നിന്നും 2024 ഏപ്രിൽ 16 വൈകിട്ട് 4 മണിക്ക് നടത്തപ്പെടുന്നു. വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Golden Jubilee Finale

ഓർത്തഡോക്‌സ്‌ ഗ്ലോബൽ ഓൺലൈൻ സൺ‌ഡേ സ്കൂൾ ടീച്ചേഴ്സ് മീറ്റ് കൊല്ലം മെത്രാസനാധിപനും സൺ‌ഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ അഭി. ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയിൽ കൊല്ലം മെത്രാസന അരമനയിൽ വച്ചുകൂടി. News : Biju Mezhuveli

ആദരിച്ചു

ഹരിയാനയിൽ വച്ച് നടന്ന ഭാരത് സ്പെഷ്യൽ ഒളിമ്പിക്സിൻ്റെ സൈക്ലിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഒരു കിലോമീറ്റർ വിഭാഗത്തിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി അൻസു അന്ന ജോണിനെ ചെങ്ങന്നൂർ ഭദ്രാസന സൺഡേ സ്കൂൾ കോൺവെക്കേഷൻ സംഗമത്തിൽ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ആദരിച്ചു. വാർത്ത : ബിജു മെഴുവേലി