കല്ലിടീൽ കർമം

മണപ്പള്ളി സെന്റ് മേരീസ് ശാലേം ഓർത്തഡോക്സ്‌ പള്ളിയിൽ കൊടിമരം, മണിമാളിക, കൽകുരിശ് എന്നിവയുടെകല്ലിടീൽ കർമം 2024 ഏപ്രിൽ 14, ഞായർ രാവിലെ 9.30. ശുശ്രുഷകൾക്ക് വികാരി റവ. ഫാ. ഐറിൻ ജെ. അലക്സ് നേതൃത്വം നൽകും. വാർത്ത : ബിജു മെഴുവേലി

പള്ളികളിൽ പെരുനാൾ

ആഗോള തീർത്ഥാടന കേന്ദ്രം ചന്ദനപ്പള്ളി വലിയപള്ളി. ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ. ആഗോള തീർത്ഥാടന കേന്ദ്രം ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാൾ മേയ് (1-8) സെന്റ് ജോർജ് ചാപ്പൽ, ആയാ നഗർ സെന്റ് മേരിസ് കത്തീദ്രൽ, പുത്തൻകാവ് ഓസ്ട്രേലിയയിലെ ടാസ്മാനിയ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിലെ പ്രഥമ പെരുന്നാൾ ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. സുജിൻ വർഗീസ് മാപ്പിള, ട്രസ്റ്റി സോജൻ യോഹന്നാൻ, സെക്രട്ടറി വർഗീസ് ഇ.വി. തുടങ്ങിയവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ടാസ്മാനിയയുടെ വിവിധ ഭാഗങ്ങളിൽനിന്നും, മെൽബൺ സെന്റ് ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിൽ നിന്നും, വിശ്വാസികൾ പെരുന്നാൾ ശുശ്രുഷകളിൽ സംബന്ധിച്ചു. സെന്റ് ജോർജ് പള്ളി, അതിരുങ്കൽ മധ്യതിരുവിതാംകൂറിലെ ആദ്യകാല ദേവാലയവും, ചരിത്രപ്രസിദ്ധവുമായ തിരുച്ചെങ്ങന്നൂർ മാതാ പള്ളിയിൽ…

മാർഗ്ഗനിർദ്ദേശ ക്ലാസ്സ്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശ ക്ലാസ്സ് നടത്തപ്പെട്ടു ചെങ്ങന്നൂർ ഭദ്രാസനത്തിലെ ഇടവകകളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങൾക്കുള്ള മാർഗനിർദ്ദേശ ക്ലാസ്സ് 13-ാം തീയതി ശനിയാഴ്ച ബഥേൽ അരമനയിൽ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. പരി. സഭയുടെ അല്മായ ട്രസ്റ്റി ശ്രീ റോണി വർഗീസ് ക്ലാസിന് നേതൃത്വം നൽകി. ഭദ്രാസന സെക്രട്ടറി, ഫാ. പി കെ കോശി യോഗത്തിന് സ്വാഗതം അറിയിച്ചു. ഭദ്രാസന പി ആർ ഓ ശ്രീ. ജോർജ് വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി. ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി 200 ഓളം പേർ പങ്കെടുത്തു. വാർത്ത : ബിജു മെഴുവേലി

ഒ. വി. ബി. എസ്

കുവൈറ്റ് : ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2024 സമാപിച്ചു. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയാങ്കണത്തിൽ നടന്ന സമാപന ചടങ്ങിൽ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സണ്ടേസ്ക്കൂൾ ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും, മഹാഇടവക സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ വർണ്ണശബളമായ ഘോഷയാത്രയെ തുടർന്ന് ഓ.വി.ബി.എസ്. ഗായക സംഘത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഓ.വി.ബി.എസ്. ഡയറക് ടർ ഫാ. റിനിൽ പീറ്റർ, മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഓ.വി.ബി.എസ്. സൂപ്രണ്ട് മാത്യൂ ജോർജ്ജ്, സണ്ഡേസ്ക്കൂൾ സെക്രട്ടറി എബി സാമുവേൽ എന്നിവർ പ്രസംഗിച്ചു. ഓ.വി.ബി.എസ്. ഡെപ്യൂട്ടി സൂപ്രണ്ട് ജോമോൻ ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി…

ആദരിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മദ്രാസ് ഭദ്രാസനത്തിലെ ഈസ്റ്റ്‌ ഏഷ്യ റീജിയൻ MGOCSM – OCYM കമ്മിറ്റിയുടെയും, മെൽബൺ സെന്റ് ഗ്രീഗോറിയോസ് തീർത്ഥാടന ദേവാലയത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട യൂത്ത് കോൺഫറൻസിൽ വെച്ച് പുതിയതായി കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട സിഡ്നി സെന്റ് തോമസ് കത്തീഡ്രൽ വികാരി വെരി. റവ. തോമസ് വർഗീസ് കോർഎപ്പിസ്കോപ്പായെ ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനിയും, ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യുഹാനോൻ മാർ ദിമത്രിയോസ് തിരുമേനിയും ചേർന്ന് ആദരിച്ചു. വാർത്ത : ബിജു മെഴുവേലി