മദ്ബ്ബഹയുടെ മുകളിൽ കുരിശ് സ്ഥാപിച്ചു

മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തോഡോക്സ് സുറിയാനി പള്ളിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗം ആയി 26/05/2021 തിങ്കൾ കാലത്തെ 10 മണിക്ക് പള്ളിയുടെ മദ്ബ്ബഹയുടെ മുകളിൽ കുരിശ് സ്ഥാപിച്ചു. വികാരി ഫാദർ ജോർജ് ജേക്കബ്‌ വേമ്പനാട്ട് സ്ലീബ ആശീർവദിച്ചു നൽകി. നടുവത്ത് യാക്കോബ് ആണ് കുരിശ് സംഭാവന ആയി നൽകിയത്.

പി.എച്ച്. ഡി. കരസ്ഥമാക്കി

ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽതട്ടാശേരിൽ ശ്രീ. എബ്രഹാം ചെറിയാന്റെയും ശ്രീമതി കുഞ്ഞൂഞ്ഞമ്മ ഏബ്രഹാമിന്റെയും മകൻ ശ്രീ. തോമസ് എബ്രഹാം തട്ടാശേരിൽ കോട്ടയം എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നിന്നും കെമിസ്ട്രിയിൽ പി.എച്ച്. ഡി. കരസ്ഥമാക്കി.

സിസ്റ്റർ എലിസബത്ത് നിര്യാതയായി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ റാന്നി പെരുന്നാട് ബഥനി കോൺവെന്റ് അംഗം സിസ്റ്റർ എലിസബത്ത് SIC (86) നിര്യാതയായി. സിസ്റ്റർ പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദിദിമോസ് പ്രഥമൻ ബാവായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ അദ്ദേഹം കബറടങ്ങിയ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ആചരിച്ചു. വി.മൂന്നിന്മേൽ കുർബാനയ്ക്ക് അഭി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. അഭി.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, അഭി സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ സഹകർമികത്വം വഹിച്ചു. അഭി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, അഭി. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, അഭി.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, അഭി യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാരും സന്നിഹിതരായിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ ദേവലോകം അരമന ചാപ്പലിൽ ആചരിച്ചു. ഫാ. സൈബു സഖറിയാ വി. കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ധൂപ പ്രാർത്ഥന നടത്തി. അരമന മാനേജർ ഫാ. എം. കെ കുര്യൻ, ഫാ.…

വാഹനാപകടത്തിൽ വീരമൃത്യു വരിച്ചു

രാജ്യസേവനത്തിനിടയിൽ ഇന്ത്യൻ ആർമിയിൽ ഹവിൽദാറായ ശ്രീ .ലാലു പി ജോയ് ഇന്ന് രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ വീരമൃത്യു വരിച്ചു .പോരുവഴി മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് .ആദരാഞ്ജലികൾ

നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം

കോവിഡ് പ്രതിസന്ധിമൂലം നിത്യവേതനത്തിന് വേണ്ടി ബുദ്ധിമുട്ടുക്കുന്നവർക്ക് വേണ്ടി ഡൽഹി രോഹിണിയിലെ സെയ്ന്റ് ബേസിൽ ഓർത്തഡോൿസ് ദേവാലയ അംഗങ്ങൾ, സ്വരൂപിച്ചു നൽകിയ തുകയിൽ നിന്ന്, ജോലി നഷ്ടപ്പെട്ട പാവപ്പെട്ട ദിവസ വേതന കൂലിപ്പണിക്കാർക്കും, അതിഥി തൊഴിലാളികൾക്കും നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള സ്ഥാപനമായ ആഞ്ചലിന്റെ നേതൃത്വത്തിൽ വിതരണം ചെയ്‌തു. ഡൽഹി ഭദ്രാസനാധിപൻ ഡോക്ടർ യൂഹാനോൻ മാർ ദിമെത്രിയോസ് കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു . ഭദ്രാസന സെക്രട്ടറി ഫാദർ സജി യോഹന്നാൻ, ആഞ്ചൽ ഡയറക്ടർ ഫാദർ ബിജു ഡാനിയേൽ എന്നിവർ തദവസരത്തിൽ സന്നിഹതരായിരുന്നു.

തൊട്ടുപുറം യുവജനപ്രസ്ഥാനം കൈത്താങ്ങ്

കോവിഡ് മഹാമാരിയിൽ പ്രയാസം അനുഭവിക്കുന്ന തൊട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബങ്ങൾക്കും ഇടവകയിലെ സമീപ പ്രദേശത്തുള്ളവർക്കും തൊട്ടുപുറം സെന്റ് മേരീസ് & സെന്റ്‌ ഗ്രീഗോറിയോസ് സംയുക്ത യുവജന പ്രസ്ഥാനം ഭക്ഷ്യ കിറ്റുകൾ നൽകി.