കോവിഡ് രണ്ടാംതരംഗത്തിലും സാന്ത്വനമായി യുവജനപ്രസ്ഥാനം

കോവിഡ് രണ്ടാംതരംഗത്തിലും സാന്ത്വനമായി വീണ്ടും ചെങ്ങന്നൂർ ഭദ്രാസനത്തിലുള്ള ഉള്ളന്നൂർ ചെറിയപള്ളി യുവജനപ്രസ്ഥാനം. കുളനട പഞ്ചായത്തിലെ അഞ്ചാം വാർഡ് കണ്ടെയ്ൻമെന്റ് സോണായ സാഹചര്യത്തിൽ കടലിക്കുന്ന് കോളനി, നന്തിലയ്യത്ത് കോളനി, ബഥനിമടം എന്നിവിടങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുബങ്ങൾക്കും കോവിഡ് 19 പോസിറ്റീവ് ആയി ക്വാറന്റൈനിൽ കഴിയുന്ന ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ആളുകൾക്കും യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. അഞ്ചാം വാർഡ് മെമ്പർ ശ്രീ. സന്തോഷിന് യുവജനപ്രസ്ഥാനത്തിനു വേണ്ടി ഇലവുംതിട്ട ജനമൈത്രി പോലീസ് സ്റ്റേഷനിലെ ശ്രീ. അൻവർ ഷാ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

ജന്മദിനാശംസകൾ

നിരണം ഭദ്രസന അംഗവും പാണ്ടൻങ്കേരി സെന്റ് മേരീസ്‌. ഇടവക അംഗവും ഇപ്പോൾ കാരക്കൽ സെന്റ് ജോർജ് ഇടവക വികാരിയും ആയ ഫാ. കെ. സി സ്കറിയ കണ്ണമ്മാലിൽ അച്ചൻ ജന്മദിനാശംസകൾ.

കൈത്താങ്ങായി കാരമൂട് സെൻ്റ് മേരീസ് സെഹിയോൻ പള്ളി

കോവിഡ്-19 മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും പ്രയാസപ്പെട്ടവര്‍ക്കും കൈത്താങ്ങായി പാക്കിൽ കാരമൂട് സെൻ്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളി.പള്ളിയുടെ ഭക്ഷ്യധാന്യ കിറ്റ് വിതരണം വികാരി ഫാ. ജോൺ ശങ്കരത്തിൽ ഉത്ഘാടനം ചെയ്തു

മരുഭൂമിയിലെ പരുമല സിൽവർ ജൂബിലി നിറവിൽ

മരുഭൂമിയിലെ പരുമലയായ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ MGOCSM യൂണിറ്റ് സിൽവർ ജൂബിലി നിറവിൽ. സിൽവർ ജുബിലി ലോഗോ പ്രകാശനം ഇടവക വികാരി വന്ദ്യ ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സഹവികാരി ഫാ. ജെയ്‌സൺ തോമസ് , വൈസ് പ്രസിഡന്റ് ശ്രീ. ക്രിസ്റ്റഫർ രാജു, സെക്രട്ടറി, മാസ്റ്റർ ആരൻ റജി, ട്രഷറർ ശ്രീ എബി സിജു ചെറിയാൻ, സ്റ്റുഡൻറ് ട്രഷറർ മാസ്റ്റർ ഷോൺ എബ്രഹാം , എക്സ് ഒഫിഷ്യോ ശ്രീ. അലക്സ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. ആരാധന പഠനം സേവനം എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി വിവിധ പരിപാടികൾ സിൽവർ ജൂബ്ബിലിയുടെ ഭാഗമായി സംഘ ടിപ്പിക്കുന്നതാണ്.

മദർ സൂസന്‍ കുരുവിളയുടെ ചരമ വാർഷികം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള കണ്ടനാട് മാർ ഗ്രീഗോറിയോസ് ആശ്രമത്തിന്റെ സ്ഥാപക മദർ സൂസന്‍ കുരുവിളയുടെ മൂന്നാം ചരമ വാർഷികം സമുചിതമായി ആചരിച്ചു ആശ്രമ സുപ്പീരിയർ റവ. മാത്യൂസ് റമ്പാച്ചന്റ കാർമീകത്വത്തിൽ വി. കുര്‍ബ്ബാനയെ തുടര്‍ന്ന് ധൂപ പ്രാർത്ഥനയും നടന്നു.. മൈലപ്ര മാർ കുര്യകോസ് ദയറായിലെ നടന്ന വി.കുർബാനക്കു റെവ.ഫാ ബെന്യാമിൻ ശങ്കരത്തിൽ പ്രധാന കാർമികത്വം വഹിച്ചു.. ബഹു.നാഥനിയേൽ റമ്പാച്ചൻ സഹ കാർമികത്വം വഹിച്ചു

മാർ ദീയസ്കോറോസ് തിരുമേനിയ്ക്ക് ജന്മദിനാശംസകൾ

മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസനാധിപനും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനിയ്ക്ക് എം. ഒ. സി ടിവിയുടെ ജന്മദിനാശംസകൾ.