പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ അദ്ദേഹം കബറടങ്ങിയ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ആചരിച്ചു. വി.മൂന്നിന്മേൽ കുർബാനയ്ക്ക് അഭി ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. അഭി.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, അഭി സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാർ സഹകർമികത്വം വഹിച്ചു.
അഭി.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, അഭി. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, അഭി.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത, അഭി യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാരും സന്നിഹിതരായിരുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവായുടെ 7-ാം ഓർമ്മപ്പെരുന്നാൾ ദേവലോകം അരമന ചാപ്പലിൽ ആചരിച്ചു. ഫാ. സൈബു സഖറിയാ വി. കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ധൂപ പ്രാർത്ഥന നടത്തി. അരമന മാനേജർ ഫാ. എം. കെ കുര്യൻ, ഫാ. ഏബ്രഹാം ജോർജ് പാറമ്പുഴ എന്നിവർ സഹകാർമികത്വം വഹിച്ചു.