ശ്രേഷ്ഠ മാനവ പുരസ്കാരം സ്വീകരിച്ചു

ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു നടന്ന ഹ്യുമൻ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ സംസ്ഥാനതല മീറ്റിംഗിൽ കേരള സംസ്ഥാന മനുഷ്യാവകാശ ചെയർമാൻ ജസ്റ്റിസ് ഡൊമിനിക്ക് ആൻറണിയിൽ നിന്നും മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദികൻ ഫാ.ബെന്യാമിൻ ശങ്കരത്തിൽ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രവൃത്തനങ്ങൾക്കുള്ള ശ്രേഷ്ഠ മാനവ പുരസ്കാരം സ്വീകരിച്ചു

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഫെബ്രുവരി 25 ന്

2022 ഫെബ്രുവരി 24-ാം തീയതി കോലഞ്ചേരിയിൽ വച്ച് കൂടുവാൻ നിശ്ചയിച്ചിരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം , അന്നേ ദിവസം അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ 25-ാം തിയതി വെള്ളിയാഴ്ച കോലഞ്ചേരിയിൽ നടത്തുന്നതിന് മാറ്റി നിശ്ചയിച്ചിരിക്കുന്നു എന്ന വിവരം പരിശുദ്ധ കാതോലിക്കാ ബാവാ കല്പനയിലൂടെ അറിയിച്ചു.

ദൈവാലയത്തിന്റെ കൂദാശ

ഇംഗ്ലണ്ടിലെ ലിവർപൂളിൽ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുതിയ ദൈവാലയത്തിന്റെ കൂദാശ ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു

“മസ്മൂർ2021″ക്രിസ്തുമസ് കരോൾ ഗാനമത്സരം

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം,യുഎഇ സോൺ, സഭാ കവി സി പി ചാണ്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ക്രിസ്തുമസ് കരോൾ ഗാനമത്സരം “മസ്മൂർ2021” ഡിസംബർ 10ഞായർ 2മണിക്ക് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഫെബ്രുവരി 24 ന്

കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം 2022 ഫെബ്രുവരി 24ന് വ്യാഴാഴ്ച കോലഞ്ചേരിയില്‍ സമ്മേളിച്ച് 7 മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുക്കുന്നതിന് പഴയ സെമിനാരിയില്‍ കൂടിയ മാനേജിംഗ് കമ്മററി യോഗം തീരുമാനിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരപ്പിച്ച 2020- 2021 ലെ കണക്ക് മാനേജിംഗ് കമ്മറ്റി പാസാക്കി. 2021-22 ലെ ഓഡിറ്ററായി ഉണ്ണൂണി പോള്‍ & Co., സജു & ജോസിനെയും, പരുമല സെമിനാരി ഓഡിറ്ററായി ഉണ്ണൂണി പോള്‍ & Co.യെയും തെരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. നവാഭിഷിക്തനായ പരിശുദ്ധ കാതോലിക്കാ ബാവായെ സഭാ മാനേജിംഗ് കമ്മറ്റി അനുമോദിച്ചു. മെത്രാപ്പോലീത്താമാരുടെ തെരഞ്ഞെടുപ്പു സംബന്ധിച്ച് മാനദണ്ഡങ്ങള്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് മെത്രാപ്പോലീത്താ വായിച്ചു.

സമൂഹത്തിന് നന്മ ചെയ്യുവാൻ യുവാക്കൾ പ്രവർത്തിക്കണം

സാമൂഹ്യപ്രതിബദ്ധതയോടെ സമൂഹത്തിന് നന്മ ചെയ്യുവാൻ യുവാക്കൾ പ്രവർത്തിക്കണമെന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ.എ.ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ മുളക്കുളം -പിറവം മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിതുന്നു അദ്ദേഹം.കൂട്ടായ പ്രവർത്തനത്തിലുടെ സമൂഹത്തിന് നന്മചെയ്യുവാനും,സമൂഹത്തിൻ്റെ നേതൃനിരയിലേക്ക് ഉയർന്ന് വരുവാൻ യുവാക്കൾക്ക് സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിചേർത്തു.മണ്ണൂക്കുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ജോമോൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. നാടിൻ്റെ വികസനപ്രവർത്തനങ്ങൾക്ക് അക്ഷീണം പ്രയക്നിച്ച് നാടിൻ്റെ നൻമക്കായി പ്രവർത്തിക്കുന്ന കടുത്തുരുത്തി എം.എൽ.എ ബഹു.അഡ്വ.മോൻസ് ജോസഫിനെ വികാരി ഫാ.വർഗീസ് പി.വർഗീസ് ആദരിച്ചു.സഹ വികാരി ഫാ.ബേസിൽ ജോർജ്, ഫാ. തോമസ് വി. തോമസ്, യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ. ഗിവീസ് മർക്കോസ്, കേന്ദ്രഭാരാവാഹികളായ ശ്രീ.എൽദോസ് ജോർജ്, ശ്രീ. നിഖിൽ.കെ.ജോയി, യുവജനപ്രസ്ഥാനം മണ്ണൂക്കുന്ന് കത്തീഡ്രൽ യൂണിറ്റ് സെക്രട്ടറി ശ്രീ. എൽദോ തങ്കച്ചൻ ,മണ്ണൂക്കുന്ന്…