യുവജനപ്രസ്ഥാനത്തിന് നന്ദി അറിയിച്ച്‌ കേരള യുവജന കമ്മീഷൻ

കോട്ടയം: യുവജന കമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സിനെ പിന്തുണച്ച ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന് നന്ദി രേഖപ്പെടുത്തി കേരള യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. തുടർന്നുള്ള പ്രവർത്തനങ്ങളിൽ ഇവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തും യുവജനകമ്മീഷൻ അഭ്യർത്ഥന പ്രകാരം ഫോഴ്‌സിൽ ചേരുന്നതിനു കേരളത്തിൽ മുഴുവനായി 1400 പേര് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പ്രസ്താവിച്ചിരുന്നു.

പരിശുദ്ധ കാതോലിക്കാ ബാവായുടെ നിർദ്ദേശപ്രകാരം കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യൂത്ത് ഡിഫൻസ് ഫോഴ്സിൽ ഭാഗമാകാൻ യുവജനപ്രസ്ഥാനം തീരുമാനിച്ചതായി കേന്ദ്ര പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Image may contain: text
Image may contain: text
Image may contain: text

Related posts