സഭയുടെ അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജിന്‍റെ വൈസ് പ്രസിഡന്‍റും, ക്രിസ്ത്യന്‍ മാനേജ്മെന്‍റ് മെഡിക്കല്‍ കോളേജ് സംഘടനയുടെ സെക്രട്ടറിയും മുഖ്യവക്താവും സിന്തൈറ്റ് വ്യവസായ ശൃംഘലയുടെ വൈസ് ചെയര്‍മാനുമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ് മെമ്പര്‍, കോതമംഗലം അത്തനേഷ്യസ് കോളേജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസിന്‍റെ ഉപദേശകസമിതി അംഗം, ബോംബെ ഇന്ദിര ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ബിസിനസ് മാനേജ്മെന്‍റ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു

സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ച് നടക്കും

Related posts