പട്ടിത്തടം മെയിൻ റോഡ് പെരുന്നാൾ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഒരു ലക്ഷം രൂപ

പഴഞ്ഞി, പട്ടിത്തടം മെയിൻ റോഡ് പെരുന്നാൾ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് ഒരു ലക്ഷം രൂപയുടെ സഹായവും പള്ളി നവീകരണത്തിനുള്ള സംഭാവനയും ….സ്നേഹ രാഗം പാലയൂർ ബാൻറിന്റെ അരങ്ങേറ്റവും 02/09/18-ന് പള്ളിയങ്കണത്തിൽ വെച്ച് നടന്നു. വികാരി ഫാ.ജോസഫ് ചെറുവത്തൂർ അദ്യക്ഷത വഹിച്ചു.ഫാ.വർഗീസ് ലാൽ ഉദ്ഘാടനവും സഹവികാരി ഫാ.ഗീവർഗ്ഗീസ് വർഗ്ഗീസ്സഹായധനം ഏറ്റുവാങ്ങുകയും ചെയ്തു. കമ്മറ്റി അംഗം സി.കെ ജോണി സ്വാഗതവും |ടസ്റ്റി സുമേഷ് പി.വിൽസൺ, സെക്രട്ടറി അനീഷ് സി.ജോർജ് ആശംസകളും പെരുന്നാൾ കമ്മറ്റിക്കു വേണ്ടി സി.കെ. കൊച്ചു മാത്യു നന്ദിയും അറിയിച്ചു.

പഴഞ്ഞി കത്തീഡ്രൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ പെരുന്നാൾ കമ്മറ്റിക്കാർ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്ന തുക പരി. കാതോലിക്കാ ബാവാതിരുമനസ്സിന് കൈമാറുന്നതാണ്

ആർഭാടങ്ങൾ കുറച്ചു കൊണ്ട് പെരുന്നാളുകൾ നടത്തണമെന്ന പരിശുദ്ധ ബാവായുടെ കൽപ്പനയുടെ അടിസ്ഥാനത്തിലാണ് വിവിധ പെരുന്നാൾ കമ്മറ്റികൾ സംഭാവനകൾ നൽകുന്നത് .

Related posts