കൂദാശ ചെയ്തു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്രീകൃത ഡാറ്റ സെൻറർ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ കൂദാശ ചെയ്തു. സഭാ സംബന്ധമായ എല്ലാ വിവരങ്ങളും കേന്ദ്ര, ഭദ്രാസന , ഇടവക തലത്തിൽ സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡാറ്റാ സെൻറർ രൂപീകരിക്കുന്നത്. വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ, ഫാ. ബൈജു ജോൺസൻ, ഫാ. ബ്രിജിത്ത് കെ. ബേബി എന്നിവർ സന്നിഹിതരായിരുന്നു.

വാർത്ത : ഷാജി ജോൺ

Related posts