ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ശുശ്രൂഷക സംഘം ക്യാമ്പ് തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയത്തിൽ.

ശുശ്രൂഷകർ മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കണം :പരിശുദ്ധ കാതോലിക്ക ബാവാ .

ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കുകയും അടുപ്പിക്കുകയും ചെയ്യുവാൻ ശുശ്രൂഷകർ ശ്രമിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ജീവിത സാഹചര്യങ്ങളിൽ കാലിടറിയവർക്ക് സഹായം ചെയ്യാനുള്ള പ്രതിബദ്ധതയും സ്നേഹവും എല്ലാവരും നിലനിർത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

അഖില മലങ്കര ഓർത്തഡോക്സ്‌ ശൂശ്രൂഷക സംഘം പരിശീലന ക്യാമ്പ് ഇന്ന് ( ഏപ്രിൽ 16) വൈകിട്ട് പരുമല സെമിനാരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

കേരളത്തിന് അകത്തും പുറത്തുമുള്ള ഇടവകകളിൽനിന്നു 350 മദ്ബഹ ശുശ്രൂഷകർ പ്രതിനിധികളായി പങ്കെടുക്കുന്നു .

യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷനായിരുന്നു .

യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത വിഷയവതരണം നടത്തി .

, കെ വി പോൾ റമ്പാൻ , ഫാ തോമസ് വര്ഗീസ് അമയിൽ , റോണി വർഗീസ് , അഡ്വ ബിജു ഉമ്മന്‍ , ഫാ ജോസ് തോമസ് , റോയ് മാത്യു മുത്തൂറ്റ് , ബിജു വി പന്തപ്ലാവ് എന്നിവർ പ്രസംഗിച്ചു.

ഫാ ഡോ വർഗീസ് വർഗീസ് , ഫാ ലൈജു മാത്യു, ബിനു കെ സാം എന്നിവർ ക്ലാസുകൾ നയിച്ചു .

സൺഡേ സ്കൂൾ അധ്യാപകർ അറിവുകൾ പകർന്നു കൊടുക്കുന്നത് കുട്ടികളുടെ രൂപീകരണത്തിനും പരിവർത്തനത്തിനും ഉതകുന്ന തരത്തിൽ ആയിരിക്കണമെന്ന് കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ്. പുത്തൂർ ഡിസ്ട്രിക് സൺഡേ സ്കൂൾ അസോസിയേഷൻ വാർഷിക ആഘോഷവും അധ്യാപക സംഗമവും മാറനാട് മാർ ബർസൗമ ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൺഡേ സ്കൂൾ പുത്തൂർ ഡിസ്ട്രിക് പ്രസിഡൻറ് ഫാ.ബഹനാൻ കോരുത് അധ്യക്ഷത വഹിച്ചു. ഡെറ്റിപ്പണിക്കർ അധ്യാപക പരിശീലനം നടത്തി. മെത്രാസന വൈസ് പ്രസിഡൻറ് ഫാ.ജിബു സോളമൻ, മെത്രാസന ഡയറക്ടർ ബിനു ജി വർഗീസ്, മെത്രാസന സെക്രട്ടറി സാം സി. ജോൺ, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജോർജ് തോമസ് നെല്ലിപ്പള്ളിൽ, വികാരി ഫാ. ബിജോയ് സി.പി, ഡിസ്ട്രിക്ട് സെക്രട്ടറി വരുൺ ജോർജ്, ഇടവക ട്രസ്റ്റി കോശി പണിക്കർ, ഇടവക സെക്രട്ടറി ജോയ് എം ജോൺ, ഹെഡ്മിസ്ട്രസ് സുമ ജോൺ എന്നിവർ പ്രസംഗിച്ചു.

MGOCSM മലബാർ ഭദ്രാസാന സമ്മേളനം

ഫുജൈറ സോൺ സഹോദരൻ പദ്ധതി മെമ്പർഷിപ്പ് ക്യാമ്പയിൻ ഡോ എബ്രാഹാം മാർ സെറാഫിം തിരുമേനി ഫുജൈറ ദേവാലയത്തിലെ സീനിയർ അംഗം ശ്രീ സി എസ് ജോസിന് നൽകികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.

അഖില മലങ്കര സന്യാസസമൂഹത്തിൻ്റെ 26-ാമത് വാർഷിക സമ്മേളനം നാഗ്പൂർ സെൻ്റ് തോമസ് തിയോളജിക്കൽ സെമിനാരിയിൽ വച്ച് സന്യാസ സമൂഹം പ്രസിഡൻറും പത്തനാപുരം മൗണ്ട് താബോർ ദയറാംഗവും കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ യാക്കോബ് മാർ ഐറേനിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ റോഹ ഗ്രീഗോറിയൻ കമ്യൂണിറ്റി അംഗവും ബോംബെ ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിൽ ഗ്രീഗോറിയൻ കമ്യൂണിറ്റി അംഗം,ഫാ. ജോഷി പി ജേക്കബ്,
. സ്വാഗതവും സെമിനാരി പ്രിൻസിപ്പാൾ ഫാ. ജോസി ജേക്കബ്, വിഷയാവതരണവും സന്യാസ സമൂഹം വൈസ് പ്രസിഡന്റ് ഫാ. മത്തായി ഒ ഐ സി, ക്യാമ്പ് വിശദീകരണവും ശൂരനാട് ആശ്രമാംഗവും സന്യാസസമൂഹം സെക്രട്ടറിയുമായ ഫാ.കെ.ടി വർഗീസ കൃതജ്ഞതയും പറഞ്ഞു.

കുടശനാട് പള്ളിക്കാർ സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സെൻ്റ് സ്റ്റീഫൻസ് അവാർഡ് നേടിയ പുതുപ്പാടി കോൺവെൻ്റ് അംഗമായ സിസ്റ്റർ റെയ്ച്ചലിനെ സമ്മേളനത്തിൽ അഭിനന്ദിച്ചു.

സിവിൽ സർവീസ് പരീക്ഷാ ഫലം – വിജയതിളക്കത്തിൽ IAS HUB MGOCSM.
കേരളത്തിലെ ആദ്യത്തെ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ IAS HUB MGOCSM അക്കാദമിയിൽ നിന്നും PCM, IGP, Test series തുടങ്ങി വിവിധ പരിശീലന പദ്ധതികളിൽ പങ്കെടുത്ത 12 വിദ്യാർത്ഥികളാണ് ഉന്നത വിജയം കൈവരിച്ചത്. അക്കാദമിയിൽ അദ്ധ്യാപകർ, മെന്റെഴ്സ്, കണ്ടന്റ് ടീം എന്നിങ്ങനെ സേവനം ചെയ്ത വിദ്യാർത്ഥികളും ഇത്തവണത്തെ വിജയികളിൽ ഉൾപ്പെടുന്നു.
മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ 1992 ൽ ആരംഭിച്ച അക്കാദമിയിൽ നിന്നും ഇതിനോടകം 200-ൽ പരം വിദ്യാർത്ഥികൾ UPSC പരീക്ഷയിൽ വിജയം നേടിയിട്ടുണ്ട്. പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും കുറഞ്ഞഫീസ് നിരക്കിൽ മികച്ച പരിശീലനം നൽകുന്ന സ്ഥാപനമാണ് IAS HUB. സമർത്ഥരായ വിദ്യാർത്ഥികൾക്ക് SCHOLARSHIP നേടിയും അക്കാദമിയിൽ പരിശീലനം നേടാവുന്നതാണ്. 9946 944 544, 9567 744 544

മലങ്കര സഭയുടെ സിവിൽ സർവീസ് പരിശീലന അക്കാദമിയാണ് — MGOCSM IAS ഹുബ്

ചെങ്ങന്നൂർ ഭദ്രാസന മർത്തമറിയം വനിതാ സമാജം

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഗ്രിഗറി പി. റ്റി

Related posts

Leave a Comment