ചെങ്ങന്നൂർ ഭദ്രാസന വൈദിക യോഗം

ചെങ്ങന്നൂർ ഭദ്രാസന വൈദിക യോഗം 2024 ജനുവരി 10-ാം തീയതി ബുധനാഴ്ച്ച 2 p.m.ന് ബഥേൽ അരമനയിൽ നടത്തപ്പെട്ടു.

ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ
വൈദിക സംഘം സെക്രട്ടറി ഫാദർ ബിനു ജോയി ഏവരെയും സ്വാഗതം ചെയ്തു.

തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ അദ്ധ്യക്ഷ പ്രസംഗത്തിൽ വൈദികർ വിളിക്കപെട്ട വിളിയുടെ ബോധ്യം ഉൾക്കൊണ്ട് പ്രാർത്ഥനയോടെ സൂക്ഷ്മതയോടെ ശുശ്രുഷകൾ നിർവഹിക്കണമെന്ന് ഓർമിപ്പിച്ചു.

വൈദിക ട്രസ്റ്റി ബഹു. ഫാദർ ഡോ. തോമസ് വർഗ്ഗീസ് അമയിൽ, അത്മായ ട്രസ്റ്റി ശ്രീ. റോണി വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 25-ാം തീയതി കോട്ടയത്ത് നടക്കുന്ന മാർത്തോമൻ പൈതൃക മഹാസമ്മേളനത്തിന്റെ ആവശ്യകതയെയും ക്രമീകരണങ്ങളെയും സംബന്ധിച്ച് അറിയിച്ചു.

ഭദ്രാസന വികസന പ്രവർത്തനങ്ങൾക്കായുളള ധനസമാഹരണത്തിൻ്റെ പുരോഗതിയെ പറ്റി അവലോകനവും തുടർ പ്രവർത്തനങ്ങൾക്കായുള്ള നിർദ്ദേശങ്ങളും ചർച്ച ചെയ്തു.

ഭദ്രാസന സെക്രട്ടറി ഫാദർ പി. കെ. കോശി
ഭദ്രാസന അറിയിപ്പുകൾ നൽകി.
വൈദികസംഘം ജോയിൻറ് സെക്രട്ടറി ഫാദർ ജേക്കബ് ടി. എബ്രഹാം ഏവർക്കും നന്ദി അറിയിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts