കാതോലിക്കാദിനം ആഘോഷിച്ചു

കുവൈറ്റ്‌ സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ദൈവാലയം കാതോലിക്കാദിനം ആഘോഷിച്ചു.
കാതോലിക്കാദിനത്തോട് അനുബന്ധിച്ച് ഇടവകവികാരി റവ ഫാ ജോൺ ജേക്കബ് കാതോലിക്ക പതാക ഉയർത്തുകയും കാതോലിക്കാദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഇടവകട്രസ്റ്റി ജെയിംസ് ജോർജ്, സെക്രട്ടറി മിനു വറുഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

ദോഹ മലങ്കര ഓർത്തഡോക്സ് ചർച്ച് കാതോലിക്ക ദിനം ആഘോഷിച്ചു. വികാരി Rev. Fr.Gheevarghese Abraham കാതോലിക്ക ദിന പതാക ഉയർത്തുകയും കാതോലിക്ക ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. Rev. Fr. Siju Varghese Koshy കാതോലിക്ക ദിന സന്ദേശം നൽകി. Rev. Fr. Sherin Thomas, Rev. Fr. Geroge Abraham, Rev Fr. Sherin Kuttikandam എന്നിവർ കാതോലിക്ക ദിന പരിപാടികൾക്ക് നേതൃത്വം നൽകി.

ചെങ്ങന്നൂർ ഭദ്രാസന കാതോലിക്കാ ദിനാചരണം നടത്തപ്പെട്ടു

ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിലും പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രൽ ഇടവകയുടെ ആതിഥേയത്വത്തിലും കാതോലിക്കാ ദിനാചരണം 2024 മാർച്ച് 17 ഞായറാഴ്ച ഉച്ചയ്ക്ക് 2:30 ന് പുത്തൻകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

പുത്തൻകാവ് മെട്രോപോലീറ്റൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കാതോലിക്കാ ദിന റാലി ആരംഭിച്ച് പുത്തൻകാവ് കത്തീഡ്രൽ ദേവാലയത്തിൽ പ്രവേശിച്ച് കബറിങ്കിലും ധൂപപ്രാർത്ഥന നടത്തിയ ശേഷം.
പരിശുദ്ധ കാതോലിക്കാ ബാവായെയും
അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തായെയും വിശിഷ്ടാതിഥികളെയും കാതോലിക്കാ ദിന സമ്മേളന ഹാളിലേക്ക് സ്വീകരിച്ചു.

പ്രാർത്ഥനാ ഗാനത്തിനുശേഷം ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി ബഹു. ഫാ. പി കെ കോശിയുടെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു. ഇടവക മെത്രാപ്പോലീത്ത അഭി ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമനസ്സുകൊണ്ട് അധ്യക്ഷ പ്രസംഗം നിർവഹിച്ചു. പരി. സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭദ്രാസന കൗൺസിൽ അംഗം ഫാ. ഡോ. ഫിലിക്സ് യോഹന്നാൻ തട്ടാശ്ശേരിൽ ചൊല്ലികൊടുത്ത കാതോലിക്കാദിന പ്രതിജ്ഞ വിശ്വാസി സമൂഹം ആവേശത്തോടെ ഏറ്റുചൊല്ലി കാതോലിക്കേറ്റിനോടുള്ള ഭക്തിയും കൂറും
പ്രഖ്യാപിച്ചു.

മലങ്കരയുടെ ധീര രക്തസാക്ഷി മലങ്കര വർഗീസിൻ്റെ പുത്രൻ ശ്രീ. ടിൽസൺ വർഗീസ് കാതോലിക്കാ ദിന സന്ദേശം നൽകി. സഭയുടെ വൈദിക ട്രസ്റ്റി ബഹു. ഡോ. തോമസ് വർഗീസ് അമയിൽ, അല്മായ ട്രസ്റ്റി ശ്രീ. റോണി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

കത്തീഡ്രൽ വികാരി ഫാ. തോമസ് പി. നൈനാൻ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.

കാതോലിക്ക മംഗള ഗാനത്തോടും ആശീർവാദത്തോടും കൂടി യോഗം അവസാനിച്ചു.

ഭദ്രാസനത്തിലെ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പുത്തൻകാവ് കത്തീഡ്രൽ ഭരണസമിതി അംഗങ്ങൾ, ആധ്യാത്മിക സംഘടന പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നും വന്ന വിശ്വാസി സമൂഹത്തിൻ്റെ നല്ല പങ്കാളിത്തം ഈ സമ്മേളനത്തിന് മിഴിവേകി.

പരിശുദ്ധ സഭയുടെ അപ്പോസ്തോലിക പൈതൃകവും, തദ്ദേശിയതയും ഊട്ടിയുറപ്പിച്ചുകൊണ്ടും വിശുദ്ധ മാർത്തോമാ ശ്ളീഹായുടെ സിംഹാസനത്തോടും മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിന്റേയും സ്വത്വബോധത്തിന്റെയും പ്രതീകമായ പൗരസ്ത്യ കാതോലിക്കേറ്റിനോടുമുള്ള ഭക്തിയും കൂറും ആവർത്തിച്ച്‌ ഉറപ്പിച്ചു പ്രഖ്യാപിച്ചുകൊണ്ടും കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക കാതോലിക്കാ ദിനം ആഘോഷിച്ചു.

വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം ഇടവകയുടെ അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ, നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയം എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക്‌ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ്‌ ജോൺ, കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ഫാ. ഡോ. നൈനാൻ വി. ജോർജ്ജ്‌ എന്നിവർ കാർമ്മികത്വം വഹിച്ചു. ചടങ്ങിൽ പരി. സഭയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു.

നിരണം പള്ളിയിൽ കാതോലിക്കേറ്റ് ദിനത്തിനോട് അനുബന്ധിച്ച് കാതോലിക്കേറ്റ് പതാക വികാരി ഫാ. തോമസ് മാത്യു , ഫാ. ബിബിൻ മാത്യു ( അസ്സി.വികാരി )
ട്രസ്റ്റി. ശ്രീ.പി തോമസ് വർഗീസ് , സെക്രട്ടറി. ശ്രീ.ജോൺ വാലയിൽ , എന്നിവർ സമീപം.

നെടുമ്പായിക്കുളം: കോട്ടക്കുഴി സെന്റ് ജോർജ്‌ ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിൽ കാതോലിക്കാ ദിനത്തോടനുബന്ധിച്ചു ഇടവക വികാരി റവ ഫാദർ മാത്യൂസ് ടി ജോർജ് കാതോലിക്കാ ദിന പതാക ഉയർത്തി ട്രസ്റ്റി മത്തായി കോശി, സെക്രട്ടറി കെ. സി ജോൺ എന്നിവർ സമീപം

കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കാതോലിക്കേറ്റ് ദിനത്തിനോട് അനുബന്ധിച്ച് റവ.ഫാ. മാത്യു വൈദ്യൻ കോറപ്പിസ്‌കോപ്പാ കാതോലിക്കേറ്റ് പതാക ഉയർത്തുന്നു.

കാതോലിക്കാ ദിനാഘോഷം 2024

ബഹ്‌റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്കാ ദിനം ആഘോഷിച്ചു. 2024 മാർച്ച് 15 വെള്ളിയാഴ്ച വി. കുർബാനയെ തുടർന്ന് ബോംബെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ കൂറിലോസ് തിരുമേനി കാതോലിക്കാ ദിന പതാക ഉയർത്തുകയും, കാതോലിക്കാ ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ഇടവക ട്രസ്റ്റി ശ്രീ റോയി ബേബി കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കത്തീഡ്രൽ ഗായക സംഘത്തിൻറെ നേതൃത്വത്തിൽ വിശ്വാസികൾ ഏവരും ചേർന്ന് കാതോലിക്കാ മംഗള ഗാനം ആലപിച്ചു. ഫാ സുനിൽ കുര്യൻ ബേബി (വികാരി), ഫാ ജേക്കബ് തോമസ് (സഹ വികാരി), ഫാ ബിനുമോൻ ബേബി (കൊല്ലം ഭദ്രാസനം), ശ്രീ മാത്യു എം എം (കത്തീഡ്രൽ സെക്രട്ടറി), മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ശേഷം കാതോലിക്കാ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും മധുരം വിതരണം ചെയ്തു.

Metropolitan Alexios Mar Eusebius led the Calcutta Diocesan Catholicate Day celebration at St. George Orthodox Cathedral, Nagpur

വാർത്ത : ജിജി ജോൺ, ബിജു മെഴുവേലി, നിഷ ജോൺ, ബിജു എം. പണിക്കർ, ജെറി ജോൺ കോശി, ബിനു കോശി ചെറിയാൻ, ജോമോൻ ജോർജ്, ഡിജു ജോൺ, ഫാ ജേക്കബ് കല്ലിച്ചേത്ത്

Related posts