സൗജന്യ മെഗാ മെഡിക്കൽ ക്യാംപ്

അഖില മലങ്കര പ്രാർത്ഥനായോഗം വാഴൂർ ഗ്രൂപ്പിൻ്റെയും മലയാള മനോരമ ക്വിക്ക് കേരളയുടേയും സംയുക്ത ആഭിമുഖ്യത്തിൽ വാഴൂർ പള്ളിക്കത്തോട് പഞ്ചായത്തുകളുമായി സഹകരിച്ച് നെടുമാവ് സെൻ്റ് പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വെച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് പൊതുജന പങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായിരുന്നു.4 വർഷങ്ങൾക്ക് ശേഷം മലയാള മനോരമ ക്വിക്ക് കേരള നടത്തിയ ഒരു മെഡിക്കൽ ക്യാംപ് കൂടിയായിരുന്നു ഇന്നത്തേത്. വാഴൂർ ഗ്രൂപ്പിലെ വിവിധ പള്ളികളിലെ അംഗങ്ങളെക്കൂടാതെ നിരവധി പൊതുജനങ്ങൾ ക്യാംപിൽ എത്തി ഡോക്ടേഴ്സിനെ കണ്ട് പരിശോധനകൾക്ക് വിധേയരായി. ആരോഗ്യ രംഗത്ത് പേരും പ്രശസ്തിയുമാർജിച്ച ഹോസ്പിറ്റലുകളും ഡോക്ടേഴ്സും നഴ്സുമാരും മറ്റ് പ്രവർത്തകരും ക്യാംപിന് മുതൽകൂട്ടായിരുന്നു. മെഡിക്കൽ ക്യാംപ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി KV ബിന്ദു ഉദ്ഘാടനം ചെയ്തു. വാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റെജി, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. വിപിനചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി.
വാഴൂർ ഗ്രാമപഞ്ചായത്ത് മെംബർമാരായ ശ്രീ. ജിബി പൊടിപ്പാറ ശ്രീമതി ഓമന അരവിന്ദാക്ഷൻ എന്നിവരും സന്നിഹിതരായിരുന്നു.


വാർത്ത : ബിജു മെഴുവേലി

Related posts