ദശാബ്ദി സമ്മേളനം

കുവൈറ്റ് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശാബ്ദിയോടനുബന്ധിച്ച് ജനുവരി 12 ആം തീയതി വെള്ളിയാഴ്ച്ച പെരുന്നാൾ ശുശ്രൂഷാനന്തരം ഇടവക വികാരി ഫാ.ജോൺ ജേക്കബ് അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട പൊതു സമ്മേളനത്തിൽ ഇടുക്കി ഭദ്രാസന മെത്രാപോലീത്ത സഖറിയ മാർ സേവേറിയോസ് മുഖ്യാതിഥി ആയിരുന്നു. ഇടവക ട്രസ്റ്റി ശ്രീ ജെയിംസ് ജോർജ് സ്വാഗതം ഏകിയ ചടങ്ങിൽ ഫാദർ ഗീവർഗീസ് ജോൺ , ശ്രീ റോയി യോഹന്നാൻ ( NECK Secretary) , ശ്രീ പോൾ വർഗീസ് ( സഭാ മാനേജിംഗ് കമ്മറ്റിയംഗം) , ശ്രീ ദീപക്പണിക്കർ( ഭദ്രാസന കൗൺസിൽ മെമ്പർ) എന്നിവർ ഇടവകയുടെ പത്താമത് വാർഷികത്തിന് ആശംസകൾ നേർന്നു. ഇടവക സെക്രട്ടറി ശ്രീ മിനു വറുഗീസ് ഏവർക്കും നന്ദി അറിയിച്ചു. സഭാ മാനേജിംഗ് കമ്മറ്റിയംഗംങ്ങളായ ശ്രീ ഷാജി ഇലഞ്ഞിക്കൽ , ശ്രീ തോമസ് കുരുവിള , ഭദ്രാസന കൗൺസിൽ അംഗം ശ്രീ ഷാജി വർഗീസ്, സഹോദര ഇടവകകളിലെ ട്രസ്റ്റിമാർ, സെക്രട്ടറിമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു..

വാർത്ത : സനു ജസ്റ്റിൻ

Related posts