പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 24-ാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7, 8 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും കാര്‍മികത്വത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും.

നവംബര്‍ 7-ന് വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌ക്കാരം. തുടര്‍ന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗം നടത്തും. നവംബര്‍ 8-ന് രാവിലെ 6.30-ന് പ്രഭാത നമസ്‌ക്കാരം. 7.30-ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന. കോവിഡ് 19 പെരുമാറ്റച്ചട്ടപ്രകാരം ആയിരിക്കും പെരുന്നാള്‍ നടത്തപ്പെടുക. ഗ്രിഗോറിയന്‍ ടിവിയില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്ന് അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ അറിയിച്ചു.

Related posts