മാര്‍ത്തോമ്മാ ശ്ലീഹായുടെ പെരുന്നാളില്‍ നിരണം പള്ളിയില്‍ നിന്ന് ധ്യാനിക്കുന്നത് ഏറ്റവും അനുഗ്രഹം: മാര്‍ ഏലിയാസ്

നിരണം : നിരണം പള്ളിയില്‍ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ പെരുന്നാളിനോട് അനുബദ്ധിച്ച് നിരണം ഭദ്രാസനത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സെന്‍റ് തോമസ് സുവിശേഷസംഘം അനുഗ്രഹം പ്രാര്‍ത്ഥനാസംഗമ ധ്യാനത്തിന് ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത സന്ദേശം നല്‍കി. വി. മാര്‍ത്തോമ്മ ശ്ലീഹാ കുന്തം കൊണ്ട് കുത്തേറ്റതിന്‍റെ ഓര്‍മ്മയെ സ്മരിക്കുന്ന ദിനത്തില്‍ ഈ പരിശുദ്ധ ദൈവാലയത്തില്‍ ധ്യാ നം നയിക്കാന്‍ കഴിഞ്ഞത് ഏറ്റവും അനുഗ്രഹവും വി. മാര്‍ത്തമ്മാ ശ്ലീഹാ കാട്ടിയ മാതൃക നമ്മള്‍ ജീവിതത്തില്‍ കൊണ്ടവരുന്നവരും വിശുദ്ധ ജീവിതം നയിക്കുന്നവരുമായിത്തീരണമെന്ന് യാക്കോബ് മാര്‍ ഏലിയാസ് ഓര്‍മ്മിപ്പിച്ചു. നിരണം പള്ളി വികാരി ഫാ. വര്‍ഗീസ് മാത്യു, സഹ വികാരി ഫാ. അനു ജോര്‍ജ്, ട്രസ്റ്റി എം.വി.ഏബ്രഹാം, സെക്രട്ടറി കെ.ബി.മാത്യു, ഭദ്രാസന വൈസ് പ്രസിഡന്‍റ് ഫാ. കെ.സി. സ്കറിയ, ട്രഷറര്‍ ജയ് ബോയ് അലക്സ് എന്നിവര്‍ നേതൃത്വം നല്‍കി .

Image may contain: 7 people, people standing and indoor
മെഴുവേലി ഹോളി ഇന്നസെൻറ് ഓർത്തഡോക്സ് ദേവാലയത്തിന്റ്⛪ പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന ചെങ്ങന്നൂർ ഭദ്രാസന സുവിശേഷസംഘത്തിൻറെ് ധ്യാനം മാത്യൂസ് മാർ തീമോത്തിയോസ് ഉദ്‌ഘാടനം ചെയ്തു.

Related posts