മർത്തമറിയം വനിതാ സമാജത്തിന്റെ അഖണ്ഡ പ്രാർത്ഥന

അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭയുടെയും, രാഷ്ട്രത്തിന്റെയും സമാധാനത്തിനും അഖണ്ഡതയ്ക്കുമായി അഖണ്ഡ പ്രാർത്ഥന നടത്തി. ഉദ്ഘാടനം 15-12-2019 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ പ്രസ്ഥാനം പ്രസിഡൻറ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. പതിനഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് ആറുമണിമുതൽ വിശുദ്ധ തോമാശ്ലീഹ കുന്തം ഏറ്റ സ്മരണയുടെ ദിവസമായ പതിനെട്ടാം തീയതി ബുധനാഴ്ച വിശുദ്ധ കുർബാനയോടെ സമാപിക്ക തക്കവണ്ണമാണ് ക്രമീകരിച്ചിരിക്കുന്നത്.

Image may contain: 4 people, people sitting and indoor

Related posts