യുവജന പ്രസ്ഥാനം അതിജീവന യാത്ര ഇന്ന്

നിണം നിരണം-രക്തദാന ബോധവൽക്കരണ യജ്ഞത്തിന് മാതൃകാപരമായ തുടക്കം

പരുമല:നിരണം ഭദ്രാസന യുവജനപ്രസ്ഥാനം നടപ്പിലാക്കുന്ന നിണം നിരണം രക്തദാന ബോധവൽക്കരണ യജ്ഞത്തിന് ഭാഗമായി ഇന്ന് നിരണം ഭദ്രാസന സമിതി അംഗങ്ങൾ പരുമല തല സെൻറ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ രക്തം ദാനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. വർഗീസ് തോമസ് എം, ഭദ്രാസന സെക്രട്ടറി ജിജോ ഐസക്, അഭിലാഷ് തോമസ്, ജോഷി ജോൺ, എന്നിവർ രക്തം ദാനം ചെയ്തു .
ബോധവൽക്കരണ യജ്ഞത്തിന് ഭാഗമായി ഇന്ന് മൂന്നുമണിക്ക് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പരുമല ജംഗ്ഷനിൽ നിന്ന് പരുമല ആശുപത്രിയിലേക്ക് അതിജീവന പദയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. പരുമല ആശുപത്രിയിലെ മാർ ഒസ്താത്തിയോസ് നഗറിൽ നടക്കുന്ന സമാപന സമ്മേളനം പത്തനംതിട്ട എം.പി ശ്രീ ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. രക്തദാന സന്നദ്ധ സേനയുടെ ഡയറക്ടറി അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ പ്രകാശനം ചെയ്യും. യുവജന വാരം സമ്മേളനത്തിൽവച്ച് സമാപിക്കും.

Related posts