യാക്കോബായ പള്ളികളിലെ ഭണ്ഡാരപെട്ടി പാര്‍ട്ടി ഓഫീസിലേക്കെന്ന്

കുന്നംകുളം. ശബരിമലയില്‍ ആചാരവും, വിശ്വാസവും നോക്കാ തെ കോടതി വിധി നടപ്പിലാക്കാന്‍ ഇറങ്ങിപുറപെട്ട സര്‍ക്കാര്‍ മലങ്കര സഭയുടെ കാര്യത്തില്‍ നിസംഗതാ ഭാവം പുലര്‍ത്തുക യാണെന്ന് മലങ്കര സഭാ സഹായമെത്രാനും, മാധ്യമ വിഭാഗം മേധാവിയുംം, അഹമ്മദാബാദ് ഭദ്രാസനാധപനുമായ ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപലീത്ത. കുന്നംകുളത്ത് മീറ്റ് ദപ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ആചാരങ്ങളെ മാനിക്കാതെ, വിശ്വാസികളുടെ എതിര്‍പ്പ് വകവെ ക്കാതെ ഇറക്കുമിതായയി ഭക്തയെ എത്തിച്ച് കോടതി വിധി നടപ്പി ലാക്കിയ അതേ സര്‍ക്കാര്‍ തന്നെയാണ് ഇതേ കോടതി വിധി നട പ്പിലാക്കാന്‍ നിസംഗത പുലര്‍ത്തുന്നത്.
കേരളത്തിലെ ഭരണ കൂടം മലങ്കര സഭയെ കേള്‍ക്കാന്‍ ശ്രമിക്കാതെ യാകോകബായവിഭാഗത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. യാകോകബായ പള്ളികളിലെ കാണിക്കപെട്ടികള്‍ ഇതേ പാര്‍ട്ടി യുടെ ജില്ലാ കമ്മറ്റിയിലേക്കാണ് എത്തിക്കുന്നത്. എര്‍ണാംകുളത്തെ വൈദികര്‍ക്കെതിരെ കള്ളകേസെടുത്തത് പാര്‍ട്ടി ജില്ലാ നേതാക്കള്‍ പറഞ്ഞിട്ടാണെന്നായിരുന്നു പൊലീസ് പറഞ്ഞത്

Related posts