മർത്തമറിയം സമാജം വനിതാ സംഗമം

പത്തനംതിട്ട സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിന്റെ രജത ജൂബിലിയുടേയും സൺ‌ഡേ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി യുടേയും ആഘോഷത്തിന്റെ നിറവിൽ മലങ്കര ഓർത്തഡോൿസ് മർത്തമറിയം സമാജം വനിതാ സംഗമം നടത്തപെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നപൂർണ ദേവി ഉദ്‌ഘാടനം ചെയ്തു. വെരി റെവ ജോൺസൻ കോർഎപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഇടവക വികാരി വെരി റെവ നഥാനിയേൽ റമ്പാൻ സ്വാഗതം ആശംസിച്ചു. ഹരിതം മനോഹരം പദ്ധതിയുടെ ഉദ്‌ഘാടനം റെവ നഥാനിയേൽ റമ്പാണ് വൃക്ഷ തൈ നൽകി കൊണ്ട് ശ്രീമതി ജെസ്സി വര്ഗീസ് നിർവഹിച്ചു. എൽസി വര്ഗീസ് വേദ വായന നടത്തി . അനില എൽസ തോമസ് ക്ലാസ് നയിച്ചു. ശ്രീമതി വത്സമ്മ ചെറിയാൻ ശ്രി സി കെ വര്ഗീസ് ശ്രീമതി ജിജി യോഹന്നാൻ ശ്രീമതി കുഞ്ഞമ്മ മാത്യു ശ്രീമതി ജെസ്സി വര്ഗീസ് എന്നിവർ പ്രസംഗിച്ചു ശ്രീമതി റേച്ചൽ രാജു ശ്രീമതി സാലമ്മ biji, കുമാരി ജോനാ വര്ഗീസ് എന്നിവർ ഗാനം ആലപിച്ചു.

Related posts