മസ്കറ്റ് യുവജനപ്രസ്‌ഥാനം പ്രവർത്തനോദ്ഘാടനവും പൊതുസമ്മേളനവും.

മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവക യുവജനപ്രസ്‌ഥാനം 2019 – 2020 വർഷത്തെ പ്രവർത്തനോദ്ഘാടനം 2019 ഏപ്രിൽ 12 വെള്ളിയാഴ്ച വി. കുർബ്ബാനാനന്തരം സെൻറ്. തോമസ്‌ ദേവാലയത്തിൽ വെച്ച്‌ കൊട്ടാരക്കര – പുനലൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനവും ആദ്യ അംഗത്വ വിതരണം നിർവഹിക്കുന്നതുമാണ്. തുടർന്ന് മഹായിടവകയിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ തിരുമേനി അനുഗ്രഹ പ്രഭാഷണവും, മലയാളം മിഷൻ മുൻ രാജ്യാന്തര പരിശീലകൻ ബഹു. ബിനു കെ. സാം മുഖ്യ പ്രഭാഷണവും നടത്തുന്നു

Related posts