കോതമംഗലം ചെറിയ പള്ളി: കോടതി അഡ്വക്കേറ്റ് കമ്മീഷനെ നിയമിച്ചു

എറണാകുളം: കോതമംഗലം ചെറിയ പള്ളിയിൽ 7.04 2019 ലെ ആരാധനാധി കാര്യങ്ങളെ റിപ്പോർട്ട് ചെയ്യുന്നതിന് മുവാറ്റുപുഴ മുൻസിഫ് കോടതി അഡ്വക്കേറ്റ് കമ്മീഷനെ നിയമിച്ചു. കോതമംഗലം ചെറിയ പള്ളി വികാരി ഫാ . തോമസ് പോൾ റമ്പാച്ചന്റെ അപേക്ഷ പ്രകാരം ആണ് കോടതി കമ്മീഷനെ അനുവദിച്ചത്. 7/4/2019 പള്ളിയിൽ അനധികൃതമായി പൊതുയോഗം വിളിച്ചു കൂട്ടുന്നതിന് വിഘടിത വിഭാഗം ശ്രമിച്ചിരുന്നു. ഇതിനെ മുന്നിൽ കണ്ടാണ് കമ്മീഷനെ ആവശ്യപ്പെട്ടത്. പ്രസ്തുത കേസിൽ വിഘടിത വിഭാഗം വികാരി എന്നും ട്രസ്റ്റി എന്നും അവകാശപ്പെടുന്നവർ കേസിൽ കക്ഷി ആക്കുന്നതിന് വേണ്ടിയുള്ള നോട്ടീസ് നടപടികളിലേക്ക് വിമുഖത കാട്ടുകയും നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിൽ വീട്ടിൽ നോട്ടീസ് പതിക്കാനും ഉത്തരവുണ്ട്. തുടർ നടപടികൾക്കായി കേസുകൾ 9/4/2019-ലേക്ക് കോടതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹർജിക്കാരന് വേണ്ടി അഡ്വ.തോമസ് അധികാരം ഹാജരായി. 

Related posts