തിരുവനന്തപുരം ഭദ്രാസന നവജ്യോതി മോംസ് വാർഷിക സമ്മേളനം

ആയൂർ: തിരുവനന്തപുരം ഭദ്രാസന നവജ്യോതി മോംസ് വാർഷിക സമ്മേളനം മാർച്ച് 10 ആം തീയതി വിശുദ്ധ കുർബാനക്ക് ശേഷം നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ കൃഷി ഓഫീസർ ശ്രീ പ്രമോദ് ക്ലാസ് നയിച്ചു. റവ. ഫാ. തോമസ് ടി വർഗീസ് കോറെപ്പിസ്കോപ്പ, ഇടവക വികാരിയും യുവജന പ്രസ്‌ഥാനം കേന്ദ്ര വൈസ് പ്രസിഡന്റുമായ റവ. ഫാ. വർഗീസ് ടി വർഗീസ്, റവ. ഫാ. വർഗ്ഗീസ് എബ്രഹാം, റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റീ ആയൂർ ബിജു, ഷീജ മാത്യു, ബിജി സാമുവേൽ, ലൈല എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Related posts