മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 29 മുതല്‍

പുരാതനവും പ്രസിദ്ധവുമായ 102-ാമത് മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ 2019 ജനുവരി 29 മുതല്‍ ഫെബ്രുവരി 14 വരെ തീയതികളില്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മൈതാനത്തില്‍ നടത്തപ്പെടുകയാണ്. “ഹൃദയങ്ങള്‍ക്ക് ആശ്വാസം ലഭിപ്പാന്‍ സ്‌നേഹത്തില്‍ എകീഭവിപ്പീന്‍” (കൊലോസ്വര്‍ 2:2) എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.
വി. മൂന്നു നോമ്പിന്റെ ഈ കാലയളവില്‍ മാനസാന്തരവും അനുതാപവും പ്രസംഗിക്കപ്പെടുമ്പോള്‍ അത് പൂര്‍ണമാകുന്നത് അനേകം ഹൃദയങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നും അവരുടെ ജീവിതസാഹചര്യങ്ങളോട് സ്‌നേഹത്തില്‍ ഏകീഭവിച്ചുമാണ്.
വിവിധ ദിവസങ്ങളായി വൈദിക സമ്മേളനം, കുട്ടികള്‍ക്കുള്ള സമര്‍പ്പണ ശുശ്രൂഷ, വി. അഞ്ചിന്മേല്‍ കുര്‍ബാന, ബാലസംഗമം, യുവജന സംഗമം, വനിതാ സംഗമം, ധ്യാന സുവിശേഷ യോഗങ്ങള്‍, കുടുംബസംഗമം എന്നിവ നടത്തപ്പെടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി, അഭിവന്ദ്യ തിരുമേനിമാര്‍, വന്ദ്യ കോര്‍ എപ്പിസ്‌കോപ്പാമാര്‍, വന്ദ്യ റമ്പാച്ചന്‍മാര്‍, ബഹുമാന്യരായ വൈദികര്‍, കന്യാസ്ത്രീകള്‍, രാഷ്ട്രീയ, സാമുദായിക, സാമൂഹിക നേതാക്കന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷനില്‍ സെന്റ് സ്റ്റീഫന്‍സ് ഗായകസംഘം ശുശ്രൂഷകള്‍ നടത്തും.

Image may contain: 1 person
No photo description available.

Related posts