ഇടവക വാർത്തകൾ

മട്ടാഞ്ചേരി കൂനൻ കുരിശ് തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാതിരുമേനിയുടെ നാലാം
ഓർമ്മപെരുന്നാൾ കൊണ്ടാടി. പെരുന്നാൾ ശിശ്രുഷകൾക്ക് നിരണം ഭദ്രാസന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ അഭി.ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റ്മോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. ആശിർവാദം ധൂപപ്രാർത്ഥന കൈമുത്ത് നേർച്ച വിളമ്പോടു കൂടെ പെരുന്നാൾ കർമ്മങ്ങൾ അവസാനിച്ചു.

സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ അബുദാബി
സമ്മർ ക്യാമ്പ്
ആഗസ്റ്റ് 19 മുതൽ 23 വരെ

St. Andrews Indian Orthodox Congregation Lincoln-Lincolnshire

Orthodox Vacation Bible School 2025
August 15 and 16

സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, യാക്കര പാലക്കാട്
മാർ ഏലിയ ദീർഘദര്‍ശിയുടെ ഓർമ്മപ്പെരുന്നാൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ട ഭദ്രാസനത്തിൻ കീഴിലുള്ള കുവൈറ്റ് സോണിൽ പ്രവർത്തിക്കുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളി അഹമ്മദി, സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവക, സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക എന്നീ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ കുവൈറ്റിലുള്ള ഇടവകാംഗങ്ങളെയും, നാട്ടിൽ സ്ഥിരതാമസക്കാരായ മുൻ കുവൈറ്റ്‌ അംഗങ്ങളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന 6-ാ‍മത്‌ കുവൈറ്റ്‌ കുടുംബ സംഗമം ഓഗസ്റ്റ് മാസം 19-ാ‍ം തീയതി ചൊവ്വാഴ്ച രാവിലെ 10 മുതൽ 1 മണി വരെ കോട്ടയം പാത്താമുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ മിഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു.

കൽക്കത്താ ഭദ്രാസന മെത്രാപ്പോലീത്താ അഭി. അലക്സിയോസ് മാർ യൗസേബിയോസ്നേതൃത്വം നൽകുന്ന സംഗമത്തിൽ, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്താ അഭി. യുഹാനോൻ മാർ ദിയസ്കോറോസ്അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. കോട്ടയം തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ മുഖ്യപ്രഭാഷകൻ ആയിരിക്കും.

അയിനൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാബായുടെ* നാലാം ഓർമ്മ പെരുന്നാൾ 2025 ജൂലൈ 19 20 തീയതികളിൽ ശനി ഞായർ ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം ആചരിക്കുകയാണ് *ബഥനി ആശ്രമത്തിലെ Rev. Fr. ബെഞ്ചമിൻ OIC അനുസ്മരണ പ്രഭാഷണം നടത്തുന്നു

Managing Committee at St. Gregorios Indian Orthodox Church, Melbourne for 2025-2026

മാവേലിക്കര ഭദ്രാസനത്തിലെ കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തോഡോക്സ് ചർച്ച്
മാർ ഏലിയാ ദീർഘദർശ്ശിയുടെ ഓർമ്മ പെരുന്നാളും കൺവൻഷനും

മാവേലിക്കര ഭദ്രാസനത്തിലെ കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തോഡോക്സ് ചർച്ച്
ഏലിയാ ദീർഘദർശ്ശിയുടെ ഓർമ്മ പെരുന്നാളും കൺവൻഷനും
കൊടിയേറ്റ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ- യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ, യുകെ റീജിയൻ ൽ – വടക്കൻ മേഖലയിൽ പെട്ട ഷെഫീൽഡ് സെന്റ് .ജോർജ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് പള്ളിയുടെ ഇരുപതാമത് വാർഷികം (ദ്വി – ദശാബ്ദി )ആഘോഷിച്ചു.

ജൂലൈ പന്ത്രണ്ടാം തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ഭദ്രാസനാ മെത്രാപ്പോലീത്ത അഭിവന്ദ്യ. എബ്രഹാം മാർ സ്തേഫാനോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന്
പൊതുസമ്മേളനവും, കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഇടവകയിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ച ഇടവക വികാരിയും ഭദ്രാസന കൗൺസിൽ അംഗവുമായ റവ.ഫാ. ബിനോയ് ജോഷ്വായ്ക്ക് യാത്രയയപ്പും,പുതിയ വികാരിയായി ചാർജ് എടുക്കുന്ന റവ. ഫാ. ഗീവർഗീസ് കൊച്ചുപുരയ്ക്കലിന് ഇടവകയുടെ സ്വീകരണവും നൽകി
ഭദ്രാസന സെക്രട്ടറി റവ ഫാ വർഗീസ് ടി. മാത്യു , ഫാ ഗീവർഗീസ് കൊച്ചുപുരയ്ക്കൽ , ഫാ ബിനോയ് ജോഷ്വാ ,സഭാ മാനേജിങ് കമ്മറ്റി അംഗം സോജി ടി മാത്യു, കൺവീനേഴ്സ് ശ്രീ. ബിപിൻ മാത്യൂ, ഇടവക സെക്രട്ടറി ശ്രീമതി ജീന ബൈജു, ട്രസ്റ്റി ശ്രീം രാജൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കോപ്റ്റിക്, അംഗളിക്കൻ, കത്തോലിക്ക, മലങ്കര കത്തോലിക്ക പള്ളികളിൽ നിന്നുള്ള വൈദിക പ്രധിനിധികൾ ഇരുപതാമത് വാർഷിക പൊതുസമ്മേളനത്തിൽ സംബന്ധിച്ചു.

പുത്തൻകുരിശ് പള്ളിയിൽ പെരുന്നാൾ

പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ കർക്കിടം 15 പെരുന്നാൾ മാർ കുര്യാക്കോസ് സഹദായുടെയും മോർത്ത് യൂലിത്തി മതാവിന്റെയും ഓർമ്മപ്പെരുന്നാൾ 2025 ജൂലൈ 27,28 തീയതികളിൽ

കല്ലൂപ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ കല്ലിട്ട പെരുന്നാൾ പ്രദക്ഷിണം

അയർലൻഡ് ഗോൾവേ സെന്റ് ഏലിയാ ഓർത്തഡോക്സ്‌ ദേവാലയത്തിൽ മാർ ഏലിയ ദീർഘദർശിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന സന്ധ്യാനമസ്കാരത്തിന് ശേഷം ഫാദർ ജോബ്സൺ എബ്രഹാം (ബെൽഫാസ്റ്റ്) വചനശുശ്രൂഷ നടത്തി.

116 മത് കല്ലേലി പള്ളി പെരുന്നാൾ

19-ാം തീയതി ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് സന്ധ്യാനമസ്ക്കാര, തുടർന്ന് പരിശുദ്ധ കുറിയാക്കോസ് സഹദായുടെയും മൊർത്ത യൂലിത്തിയുടെയും മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ട് പെരുന്നാൾ പ്രദക്ഷിണം നടത്തപ്പെടുന്നു.

20-ാം തീയതി ഞായറാഴ്ച്ച അഭിവന്ദ്യ ഡോ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ വിശുദ്ധ കുർബാന.

സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പൽ, ചെട്ടികുളങ്ങര.
വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും ചാപ്പലിന്റെ 27 മത് പെരുന്നാളുo
2025 ജൂലൈ 31 മുതൽ ആഗസ്റ്റ് 14 വരെ

“ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ പരിശുദ്ധനായ ഏലിയാ ദീർഘദർശിയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറ്റി

കോട്ടയം മെത്രാസന ശതോത്തര സുവർണ്ണ (150) ജൂബിലിയുടെ കൊടിയും പ്രാർത്ഥന കാർഡും കങ്ങഴ സെൻ്റ് തോമസ് ഓർത്തഡോക് പള്ളിയിൽ ലഭ്യമായതിൻ്റെ ഉത്ഘാടന കർമ്മം

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഡിജു ജോൺ

Related posts