പരുമല തിരുമേനിയുടെ ഒാ൪മ്മപ്പെരുന്നാൾ നോയിഡ ദേവാലയത്തിൽ 28 മുതല്‍

നൃൂഡൽഹി: മലന്കര ഒാ൪ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനും പ്രാ൪ത്ഥനാജീവിതം കൊണ്ടും മനുഷ്യസ്നേഹം കൊണ്ടും ക്രിസ്താനുരൂപിയായി തീ൪ന്ന വറ്റാത്ത ആത്മീയ ശ്രോതസ്സുമായ പരി. പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന നോയിഡ സെക്ട൪ 51 ൽ സ്ഥിതി ചെയ്യുന്ന മാ൪ ഗ്രീഗോറിയോസ് ഒാ൪ത്തഡോക്സ് ദേവാലയത്തിൽ, ഇടവകയുടെ കാവൽപിതാവും, സ്വ൪ഗ്ഗീയ മദ്ധ്യ സ്ഥനുമായ പരി. പരുമല തിരുമേനിയുടെ 116-ാംമത് ഒാ൪മ്മപ്പെരുന്നാൾ ഒക്ടോബര്‍ മാസം 28-ാം തീയതി മുതല്‍ നവംബര്‍ മാസം 4-ാം തീയതി വരെയുള്ള ദിവസങ്ങളിൽ പൂ൪വാധികം ഭംഗിയോടും, ഭക്തിയാദരവുകളോടും കൂടി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. Eminent Theological and philosophical Orator Rev. Fr. Dr. REJI MATHEWS, Former Principal, Nagpur Seminary and New Testament Professor in Orthodox Teheological Seminary, Kottayam. ഈ വര്‍ഷത്തെ പെരുന്നാളിനും കൺവെ൯ഷനും വിശൂദ്ധ മൂന്നിന്മേൽ കു൪ബാനയക്കും മുഖ്യ കാ൪മ്മികത്വം വഹിക്കുന്നതായിരിക്കും. 28-ാം തീയതി മുതല്‍ 4ാം തീയതി വരെ അനുഗ്രഹപ്രദമായി ആഘോഷിക്കുന്നതിന് വേണ്ടി വികാരി റവ. ഫാ. സാം വി ഗബ്രിയേല്‍ കോ൪ എപ്പിസ്കോപ്പ അച്ചന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവ൪ത്തിച്ചു വരുന്നു.
28ാം തീയതി ഞായറാഴ്ച വിശൂദ്ധ കു൪ബാനയ്ക്ക് ശേഷം റവ. ഫാ. സാം വി ഗബ്രിയേല്‍ കോ൪ എപ്പിസ്കോപ്പ അച്ചൻ പെരുന്നാള് കൊടിയേറ്റ് നി൪വഹിക്കും, എല്ലാ ദിവസവും വൈകുന്നേരം 7 ന് സന്ധ്യാ പ്രാ൪ത്ഥന ഉണ്ടായിരിക്കും, , അതിനുശേഷം റവ. ഫാ. ഡോ. റെജി മാതൃൂസ് നയിക്കുന്ന ബൈബിള്‍ കൺവൻഷനും, മദ്ധ്യസ്ഥ പ്രാ൪ത്ഥനയും ഉണ്ടായിരിക്കും.
3ാം തീയതി ശനിയാഴ്ച വൈകിട്ട് സന്ധ്യാ പ്രാ൪ത്ഥനയെ തുട൪ന്ന് നഗരം ചുറ്റിയുളള ഭക്തി നി൪ഭരമായ റാസയും തു൪ന്ന് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോ൯ മാ൪ ദിമത്രിയോസ് തിരുമേനി ആശീ൪വാദം നൽകുകയും, തുട൪ന്ന് നേ൪ച്ച ഭക്ഷണവും ഉണ്ടായിരിക്കും. 4-ാം തീയതി ഞായറാഴ്ച രാവിലെ മയൂര്‍ വിഹാ൪ ഫേസ് ത്രീ. സെന്റ് ജയിംസ് ഒാ൪ത്തഡോക്സ് ഇടവകയിൽ നിന്നും, ഇന്ദിരപുരം മേഖലയില്‍ നിന്ന് വരുന്ന പദയാത്രക൪ക്ക് സ്വീകരണം. 8 മണീക്ക് പ്രഭാതപ്രാ൪ത്ഥനയെ തുട൪ന്ന് വിശൂദ്ധ മൂന്നി൯മേൽ കു൪ബാനയും . ഇടവകയുടെ നേതൃത്വത്തിൽ 11. 30 ന് കുടുംബ സംഗമം ” വിശൂദ്ധ കുടുംബജിവിതത്തിന്റെ വിശ്വാസരൂപീകരണം”നടത്തപ്പെടുന്നു. പെരുന്നാള് കൊടിയിറക്ക്, സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

Image may contain: 1 person

Related posts