പള്ളികളിൽ പെരുനാൾ

സിംഹാസന പള്ളി പെരുന്നാൾ 2024

മലങ്കരയുടെ പ്രഥമ കാതോലിക്കേറ്റ് സിംഹാസന പള്ളിയും വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സാന്നിധ്യം കൊണ്ട് അതിധന്യമായ പിരളശ്ശേരി സെൻ്റ്. ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ,വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 മെയ് 5 മുതൽ മെയ് 12 വരെ, വളരെ ഭക്തി ആദരവോടെ കൊണ്ടാടപ്പെടുന്നു

കോന്നി സെന്റ് ജോർജ് മഹാഇടവക

ചിറക്കൽപ്പടി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇന്ന് ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു.

ബുധനൂർ സെന്റ്‌ ഏലിയാസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകനും, കാതോലിക്കേറ്റ് രത്നദീപവുമായ പരിശുദ്ധ പുത്തൻകാവ് കൊച്ചുതിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നാളെ വി.കുർബാനയ്ക്ക് ശേഷം അനുസ്മരണ പ്രഭാഷണവും നേർച്ച വിളമ്പും നടത്തപ്പെടുന്നു

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി

Related posts

Leave a Comment