UAE മേഖല സൺ‌ഡേ സ്കൂൾ വാർഷിക അദ്ധ്യാപക സമ്മേളനം

ഫുജൈറ : 37 മത് സൺ‌ഡേ സ്കൂൾ യു.എ.ഇ മേഖല വാർഷിക സമ്മേളനം ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തോടൊക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഫുജൈറ മീഡിയ പാർക്ക്‌ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപെട്ടു. തുമ്പമൺ ഭദ്രാസനാധിപൻ അഭി: ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത ഉത്ഘാടനം നിർവഹിച്ചു. പരി. സഭയുടെ കാതലായ വിശ്വാസ സംഹിതകളെ ഉൾകൊള്ളിച്ചു “ഓർത്തോദുക്സോ” എന്ന മുഖ്യ പ്രമേയത്തിന്മേൽ പഠന ക്ലാസ്സുകളും ചർച്ചകളും നടത്തപെട്ടു. യു. എ. ഇ. അധ്യാപക ഡയറക്ടറിയുടെ പ്രകാശനം അഭി. തിരുമേനി നിർവഹിച്ചു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ അധ്യാപനത്തിന്റെ നൂതന ആശയങ്ങൾ പങ്കു വെച്ചു ശ്രീമതി. സുനു സാറ ജോഷുവ പ്രത്യേക ക്ലാസുകൾക്ക് നേതൃത്വം നൽകി. യു.എ. ഇ മേഖലയിൽ പെട്ട 7 സൺ‌ഡേ സ്‌കൂളുകളിൽ നിന്നും 300ൽ പരം അധ്യാപകർ പങ്കെടുത്തു.

വാർത്ത : ബിജു മെഴുവേലി

Related posts

Leave a Comment