വട്ടശ്ശേരിൽ തിരുമേനി ഓർമ്മ : ചരിത്ര സെമിനാർ

കോട്ടയം:മലങ്കരസഭയ്ക്ക് ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്വത്വബോധം പകർന്ന ക്രാന്തദർശിയായിരുന്നു പ. വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് എന്ന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു.

പ. വട്ടശ്ശേരിൽ തിരുമേനിയുടെ 90 മത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പഴയ സെമിനാരിയിൽ നടത്തിയ ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ഒരു ഭരണഘടന രൂപീകരിക്കുന്നതിന് മുമ്പേ മലങ്കരസഭയിൽ ഭരണഘടന അടിസ്ഥാനമാക്കി ഭരണസംവിധാനങ്ങൾക്ക് അദ്ദേഹം രൂപം നൽകി.

സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ വിവരാവകാശ കമ്മീഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി.

ഡോ. പോൾ മണലിൽ, മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി, ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts