ഭരണ സമിതി ചുമതല ഏറ്റെടുത്തു

കാനഡ,ടോറോന്റോ: ‌സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറോന്റോക്ക് പുതിയ ഭരണ സമിതി ടോറോന്റോ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയുടെ (പ്രൊഫഷണൽ കോർട്ട് ചർച്ച്‌) 2024-ലെ ഭരണ സമിതി ചുമതല ഏറ്റെടുത്തു. ട്രസ്റ്റി: വര്ഗീസ് ഡാനിയൽ‌, സെക്രെട്ടറി: സോണി തോമസ്, മാനേജിങ് കമ്മിറ്റി മെമ്പേഴ്സ് : ബിജു മാത്യു, ബിനു ജോഷ്വ, ജിജോ പീറ്റർ, പ്രവീൺ ജേക്കബ്, ഷിബു കെ ചെറിയാൻ, സുന ചെറിയാൻ. ഓഡിറ്റേർസ് : സഞ്ജയ് എബ്രഹാം , എമിൽ കുരുവിള.ഇടവക വികാരിയായി ഫാദർ തോമസ് പി ജോൺ സേവനം അനുഷ്ഠിക്കുന്നു. 1969-ല്‍ സ്‌ഥാപിതമായ കാനഡയിലെ ആദ്യ ഇൻഡ്യൻ ഓർത്തഡോക്സ് ഇടവകയാണ് സെന്റ് ഗ്രീഗോറിയോസ് ചർച്ച്‍.

വാർത്ത : കുര്യൻ പ്രക്കാനം

Related posts