Mar Seraphim is appointed member to the Asian Ecumenical Committee

CCA Executive Committee appoints new advisory committees for next quinquennium

The Executive Committee of CCA ( Christian Conference of Asia) appointed the following members to the Asian Ecumenical Committee:

  • Bishop Reuel Norman Marigza, Moderator of CCA
  • Dr Abraham Mar Seraphim Metropolitan, Malankara Orthodox Syrian Church
  • Rev. John Gilmore, National Council of Churches in Australia
  • Dr Mathews George Chunakara, CCA General Secretary.

ഏഷ്യൻ എക്യൂമെനിക്കൽ കമ്മിറ്റിയിലേക്കുള്ള ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (CCA) സമിതി അംഗമായി അഭി. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിയോഗിതനായി. ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെയും(CCA) റോമൻ കത്തോലിക്കാ സഭയുടെ ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെയും (FABC) സംയുക്ത വേദിയായ ഏഷ്യൻ എക്യൂമെനിക്കൽ കമ്മറ്റി (AEC)
ദേശീയവും പ്രാദേശികവുമായ തലങ്ങളിൽ എക്യുമെനിക്കൽ ബന്ധങ്ങൾ വളർത്തിയെടുക്കുകയും ഏഷ്യയിലെ സഭകളുടെ എക്യുമെനിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയുമാണ് ഈ സമിതിയുടെ പ്രധാന ദൗത്യം. ബിഷപ്പ് റ്യൂവൽ നോർമൻ മരിഗ്സ ( CCA മോഡറേറ്റർ ), റവ. ​​ജോൺ ഗിൽമോർ (നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഓസ്‌ട്രേലിയ), ഡോ. മാത്യൂസ് ജോർജ് ചുനക്കര (CCA ജനറൽ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ. മലങ്കര ഓർത്തഡോക്സ്‌ സഭ തുമ്പമൺ ഭദ്രാസനാധിപനും, മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർഥിപ്രസ്ഥാനം (MGOCSM) പ്രസിഡന്റുമാണ്.

News : Fr. Jacob Kallichethu

Related posts