Youth icon Award

ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൽസി എന്ന രോഗത്തോട് പൊരുതിയായിരുന്നു രാകേഷ് കൃഷ്ണൻ കുരമ്പാല തന്റെ ജീവിതം തുടങ്ങിയത്. കേൾവിക്കുറവും അനായാസമായി സംസാരിക്കാനുള്ള പ്രയാസവും നടക്കാനുള്ള ബുദ്ധിമുട്ടും ഒന്നും ചെറുപ്പം മുതൽ വകവെക്കുന്ന ആളായിരുന്നില്ല അദ്ദേഹം . ചരിത്രത്തിൽ ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമയും പൂർത്തിയാക്കി കഴിഞ്ഞപ്പോൾ സിനിമ സ്നേഹം ഉയർത്തെഴുന്നേറ്റു. അഞ്ചോളം ആൽബങ്ങളും മൂന്ന് ഷോട്ട് ഫിലിമുകളും സംവിധാനം ചെയ്തു. മൗനം പോലെ എന്ന ആൽബത്തിന് kappa ടിവി music അവാർഡും ലഭിച്ചിരുന്നു
സ്വന്തമായി ഒരു ക്യാമറ യൂണിറ്റ് വാങ്ങി മികച്ച സാങ്കേതിക പ്രവർത്തകരെ അണിനിരത്തിയാണ് തന്റെ സ്വപ്നസാക്ഷാത്കാരമായ കളo എന്ന ആദ്യ സിനിമ ഒരുക്കിയിരിക്കുന്നത്.
ശാരീരിക പരിമിതി ഉള്ള കാരണത്താൽ മോഹങ്ങൾ ഉപേക്ഷിച്ചു ജീവിക്കുന്നവർക്ക് ഒരു പ്രോത്സാഹനം കൂടിയാകണം തന്റെ ജീവിതം എന്ന സന്ദേശം തന്റെ പ്രവർത്തിയിലൂടെ കാണിച്ചുകൊടുക്കുകയാണ്. ചരിത്രം ഉറങ്ങുന്ന പന്തളത്തിന്റെ മണ്ണിൽ നിന്നും ശ്രി രാകേഷ് കൃഷ്ണൻ കുരമ്പാല എന്ന യുവ സംവിധായകന് പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി യുവജനപ്രസ്ഥാനo Youth icon Award നൽകി ആദരിക്കുന്നു . മാത്യൂസ് മാർ തീമൊത്തിയോസിൽ നിന്ന് സ്വീകരിക്കുന്നു.

വാർത്ത : ഷാജി ജോൺ

Related posts