ഓർമ്മപ്പെരുന്നാൾ കൊണ്ടാടി

കുവൈറ്റ്‌ : മലങ്കരസഭയുടെ മൂന്നാമത്‌ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായും, മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ കാവൽ പിതാവുമായ പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ 60-​‍ാം ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരവോടെ കൊണ്ടാടി.

പെരുന്നാളിനോടനുബന്ധിച്ച്‌ ജനുവരി 5-​‍ാം തീയതി രാവിലെ അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പലിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക്‌ മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ, മഹാ ഇടവക വികാരി റവ.ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, റവ.ഫാ. ഗീവർഗീസ്‌ ജോൺ എന്നിവർ കാർമ്മികത്വം വഹിച്ചു. സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിലും, വൈകിട്ട്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും നടന്ന പെരുന്നാൾ ശുശ്രൂഷകൾക്ക്‌ ഇടവക സഹവികാരി റവ.ഫാ. ലിജു കെ. പൊന്നച്ചൻ കാർമ്മികത്വം വഹിച്ചു.

കഴിഞ്ഞ 50 വർഷക്കാലമായി കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പെരുന്നാൾ ശുശ്രൂഷകൾ, ധൂപപ്രാർത്ഥനയും, പ്രദക്ഷിണവും തുടർന്ന്‌ പെരുന്നാൾ വാഴ്‌വോടും, നേർച്ചവിതരണത്തോടും കൂടി സമാപിച്ചു.

വാർത്ത :ജെറി ജോൺ കോശി

Related posts