ആറാം മാർത്തോമ്മ അവാർഡ് – 2024


പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോൿസ്‌ കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന വലിയ മാർ ദീവന്നാസിയോസ്‌ മെത്രാപ്പോലീത്താ (ആറാം മാർത്തോമ്മ)യുടെ നാമത്തിൽ ഏർപ്പെടുത്തിയ അവാർഡിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.
25000/- രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ഭാരതത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു വ്യക്തിക്കാണ് അവാർഡ് നല്കപ്പെടുന്നത്. നാമനിർദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ സമഗ്രമായ സംഭാവനകളെക്കുറിച്ച് അര പേജിൽ കുറയാതെയുള്ള ഒരു വിവരണവും കൂടി നാമനിർദ്ദേശത്തോടൊപ്പം “പ്രസിഡന്റ്‌, അവാർഡ് കമ്മിറ്റി, സെന്റ് മേരീസ് ഓർത്തഡോൿസ്‌ കത്തീഡ്രൽ, പുത്തൻകാവ്, പിൻ- 689123” അല്ലെങ്കിൽ puthencavupalli@gmail.com എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്.

നാമനിർദ്ദേശങ്ങൾ ലഭിക്കേണ്ട അവസാന തീയതി 2024 ജനുവരി 31.

വാർത്ത : ബിജു മെഴുവേലി

Related posts