കണ്ടനാട് ഭദ്രാസന മർത്ത മറിയം വാർഷിക സമ്മേളനം

കണ്ടനാട് ഭദ്രാസന മർത്ത മറിയം വാർഷിക സമ്മേളനം ചരിത്ര പ്രസിദ്ധമായ കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ചു നടത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഉത്ഘാടനം നിർവഹിച്ചു. വനിതാ സമാജം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. ജോൺ കുര്യാക്കോസ് പോത്താറയിൽ അധ്യക്ഷത വഹിച്ചു. കണ്ടനാട് കത്തീഡ്രൽ വികാരി വെരി. റവ. ഐസക്ക് മട്ടമ്മേൽ കോർ -എപ്പിസ്കോപ്പ, സഹവികാരി ഫാ. ബേസിൽ ജോർജ് മാളികക്കുഴിയിൽ, വന്ദ്യ പി. യു. കുര്യാക്കോസ് പോത്താറയിൽ കോർ -എപ്പിസ്കോപ്പ, ഫാ. ജേക്കബ് കുര്യൻ , ഫാ. ജോസ് തോമസ് പൂവത്തുങ്കൽ,ഫാ. ടി. പി. കുര്യൻ തളിയച്ചിറ, ഫാ. യാക്കോബ് തോമസ്, ഫാ. ജിയോ ജോർജ്, ഫാ. റ്റോം ബേബി , ഫാ. ജയ്മോൻ ജോസഫ് , ഫാ. ബിനോയ് ബിജു , ഫാ. വി വി കുര്യകോസ് എന്നിവർ സംബന്ധിച്ചു. സമ്മേളനത്തിൽ കോട്ടയം ഓർത്തഡോകസ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൾ ഫാ. ഡോ. റെജി മാത്യൂസ് കുടുംബങ്ങളിലെ ആധ്യാന്മിക്ത എന്ന വിഷയത്തിലും . ക്യാൻസർ : സത്യവും മിഥ്യയും എന്ന വിഷയത്തെ ആസ്പദമാക്കി കോലഞ്ചേരി മെഡിക്കൽ കോളേജിലേ ഓങ്കോളജി വിഭാഗ തലവൻ ഡോ. അജു മാത്യു ക്ലാസ് നയിച്ചു.

വാർത്ത : ടോബിൻ തോമസ്

Related posts