മാവേലിക്കര: ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ബുദ്ധിമുട്ട് എല്ലാ മേഖലയിലും ഉള്ള ആളുകളെ സ്പർശിക്കുന്ന തരത്തിലുള്ള വിവിധതരം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം .ഭദ്രാസനത്തിൻ്റെ വിവിധ പള്ളികളിൽ കേന്ദ്രീകരിച്ച് രൂപീകരിക്കുകയും രോഗികൾക്ക് ആവശ്യ വസ്തുക്കൾ, മരുന്നുകൾ എത്തിക്കുകയും ചെയ്തു വരുന്നു. കോവിഡ് ബാധിതരായി മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ കൗൺസിലിംഗ് നടത്തി വരുന്നു .ഡോക്ടറുടെ സേവനം ആവശ്യം വരുന്ന രോഗികൾക്ക് ആശ്വാസം നൽകുന്ന ടെലിമെഡിസിൻ സംവിധാനം, കോവിഡ് ബാധിതരോ, ക്വോറൻ്റയിൻ ബാധിതരായ കുട്ടികൾക്ക് പോഷകാഹാരം കിറ്റ് വിതരണം പഠനത്തിന് സമർത്ഥരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം, കോവിഡ് പ്രതിരോധ ആവശ്യമായ സാധനങ്ങൾ സ്വീകരിച്ച ആവശ്യക്കാർക്ക് എത്തിക്കുന്ന കോവിഡ്- 19 Equipment challenge, ആളുകളെ കലാസൃഷ്ടികളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള വേണ്ടിയുള്ള ‘സൃഷ്ടി’എന്നിവ നടത്തിവരുന്നു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊതു സ്ഥലങ്ങൾ വൃത്തിയാക്കുന്ന തുടങ്ങിയ പരിപാടികൾ നടത്തി വരുന്നു. യൂത്ത് ബ്രിഗേഡിൻ്റെ ഭാഗമായി നടത്തിവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഭദ്രാസന മെത്രാപ്പോലീത്ത അഭി.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു ഭദ്രാസന സെക്രട്ടറി റവ.ഫാ ജോൺസ് ഈപ്പൻ, യുവജനപ്രസ്ഥാന വൈസ് പ്രസിഡൻറ് റവ. ഫാ ഷിജി കോശി ,ഭദ്രാസന ജനറൽ സെക്രട്ടറി ജോജി ജോൺ ,ട്രഷറർ മനു തമ്പാൻ ,ജോയിൻ സെക്രട്ടറി എബിൻ വള്ളികുന്നം, കൺവീനർമാരായ അനുമോൻ, ബിബിൻ ബാബു,സോനു തമ്പാൻ ലിബിൻ വർഗീസ്, ജോമോൻ എന്നിവർ സംസാരിച്ചു.
വിവിധതരം പദ്ധതികളുമായി മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം