പുതുവത്സരമേ സ്വാഗതം

പുതുവത്സരത്തിന്‍ ധന്യമാം വേളയില്‍ പദമൂന്നി നില്‍ക്കവേ രണ്ടായിരവും പതിനെട്ടും വിട ചൊല്ലവേ ഒരു നിമിഷം, കഴിഞ്ഞ കാലത്തിന്‍ സ്മരണകള്‍ അയവിറക്കവേ നല്ലതും തീയതുമൊന്നുപോലെന്‍ ചുറ്റമ്പലത്തിന്‍ പടികടന്നെത്തുന്നു…. എതാണെന്റെ വഴിയെന്നു ശങ്കിച്ചു നില്‍ക്കവേ അമ്മയെ ഓര്‍ത്തുപോയ് ഞാനൊരു നിമിഷം നന്മയെ സ്വാംശീകരിച്ചും തിന്മക്കു വിട ചൊല്ലി പാഠമുള്‍ക്കൊണ്ടും നല്ല കാലത്തിന്‍ നന്ദിയായി ജഗദീശ്വരന് സ്തുതിയോതിയും രണ്ടായിരവും പത്തൊന്‍പതും നന്മ തന്‍ കാലമായി നമ്മെത്തഴുകിയുണര്‍ത്തിടട്ടെ. രചന: സുനില്‍ കെ.ബേബി മാത്തൂര്‍

പുതുവത്സരദിനത്തില്‍ പരുമലയില്‍ വിശുദ്ധ കുര്‍ബ്ബാന

പുതുവത്സരദിനത്തില്‍ പരുമല സെമിനാരിയില്‍ രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും.

മലങ്കര അസോസിയേഷന്‍ ജനുവരി 3-ന്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ ഒരു അടിയന്തര യോഗം  ജനുവരി 3 വ്യാഴാഴ്ച 11മണിക്ക് കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ കൂടുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മന്‍ അറിയിച്ചു രജിസ്‌ട്രേഷന്‍ രാവിലെ 9 30ന് ആരംഭിക്കും സഭയിലെ പള്ളികളില്‍നിന്നും ജനസംഖ്യം  അനുപാതമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട വൈദികരും ആത്മീയരും അടങ്ങുന്ന നാലായിരത്തോളം പ്രതിനിധികളാണ് അസോസിയേഷനില്‍ അംഗമായിട്ടുള്ളത് സഭയുടെ തലവന്‍ പരിശുദ്ധ കാതോലിക്കാബാവ സഭയിലെ മെത്രാപ്പോലീത്തമാര്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ കസ്റ്റമര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷന്റെ ഔദ്യോഗിക യോഗങ്ങള്‍ ചേരാറുള്ളത് മലങ്കര സഭാ കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും കീഴ്‌കോടതികളില്‍ നിന്നും ഉണ്ടായിട്ടുള്ള വിധികളും അവളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഉണ്ടായി വന്നിട്ടുള്ള പ്രതിസന്ധികളും സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്കും അവരിലൂടെ സഭയ്ക്കും സമൂഹത്തിനും കൃത്യമായി ബോധവല്‍ക്കരണം നല്‍കുന്നതിനു വേണ്ടിയാണ് അംഗങ്ങളുടെ അടിയന്തരയോഗം ചേരുന്നത് എന്ന സെക്രട്ടറി അറിയിച്ചു മൂന്നിന്…

യുവജനപ്രസ്ഥാനം നിലമ്പൂർ സെൻറർ യുവജന കലാമേള

യുവജനപ്രസ്ഥാനം നിലമ്പൂർ സെൻറർ യുവജന കലാമേള സുവർണ്ണജൂബിലി ആഘോഷിക്കുന്ന പുളിയ്ക്കക്കാട് സെൻറ് ജോർജ്ജ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു, ഭദ്രാസന വൈസ് പ്രസിഡണ്ട് ബിജു അച്ഛൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു, 3 സ്റ്റേജിൽ ആയി നടത്തപ്പെട്ട പ്രോഗ്രാമിൽ ഒന്നാം സ്ഥാനം ചുങ്കത്തറ വലിയപള്ളി കരസ്ഥമാക്കി, രണ്ടാം സ്ഥാനം മാമാങ്കര മാർ ഗ്രീഗോറിയോസ് ഇടവക കരസ്ഥമാക്കി, മൂന്നാം സ്ഥാനം പുളിയ്ക്കക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയ്ക്കും ലഭിച്ചു .

ഭവനസന്ദര്‍ശനത്തിലൂടെ സമാഹരിച്ച തുക പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി

റാന്നി : കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ 2015 18 വര്‍ഷത്തെ ബി.എസ്.സി കമ്പ്യൂട്ടര്‍സയന്‍സ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ദൂത് അറിയിച്ചുകൊണ്ട് നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ സമാഹരിച്ച തുക പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി. കോളേജ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച തുകയാണ് പ്രളയ ബാധിതര്‍ക്ക് നല്‍കിയത്. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാസ്ഥാനമായ റാന്നി സെന്റ് തോമസ് അരമനയില്‍ നടന്ന ചടങ്ങില്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തവിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന യുവജനകൂട്ടായ്മ ഇന്നത്തെ കാലഘട്ട ത്തിനാവശ്യമാണെന്ന് അഭിവന്ദ്യ തിരുമേനി ഉദ്‌ബോധിപ്പിച്ചു. നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എം ജോയിന്റ്  സെക്രട്ടറി ശ്രീ.ജിജിന്‍മാത്യു പടിഞ്ഞാറേതില്‍, റോമി എന്‍.തോമസ്, ഷാജന്‍ ജോര്‍ജ്ജ്, ജെഫിന്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് പ്രളയ ബാധിതരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് തുക കൈമാറിയത്.

സമര്‍പ്പിത സേവനത്തിന് യുവജനങ്ങള്‍ തയ്യാറാകണം: മാര്‍ ക്രിസോസ്റ്റമോസ്

പരുമല: യുവാക്കളുടെ സമര്‍പ്പിത സേവനത്തിലൂടെ സമൂഹത്തിന് ആദ്ധ്യാത്മിക ചൈതന്യം പകരുവാന്‍ കഴിയും എന്ന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതി നേതൃത്വ ശില്പശാല സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് ടി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു അലക്‌സിന്‍ ജോര്‍ജ് IPoS മുഖ്യപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ് , ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറര്‍ ജോജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. സുപ്രീം കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് തുടര്‍ന്ന് നീതി നിഷേധത്തില്‍ o c y m കേന്ദ്രസമിതി പ്രതിഷേധം രേഖപ്പെടുത്തി. ജനുവരി അഞ്ചിന് സഭയിലെ യുവജന പ്രസ്ഥാനത്തിന്റെ എല്ലാ യൂണിറ്റുകളും പ്രതിഷേധ പ്രമേയം പാസാക്കി അതാത് സ്ഥലങ്ങളിലെ ഭരണകക്ഷി ജനപ്രതിനിധികള്‍ക്കും ഗവണ്‍മെന്റ് അധികാരികള്‍ക്കും സമര്‍പ്പിക്കുന്നതിനും കേന്ദ്ര-ഭദ്രാസന-മേഖലാ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു

ജൂബിലി ബില്‍ഡിങ്ങിന്റെ ശിലാസ്ഥാപന കര്‍മ്മം

മലങ്കര ഓർത്തഡോക്സ് സഭയുടെ പാലക്കാട് യാക്കര സെന്റ്. മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതുതായി നിര്‍മ്മാണം ആരംഭിക്കുന്ന ജൂബിലി ബില്‍ഡിങ്ങിന്റെ ശിലാസ്ഥാപന കര്‍മ്മം 29ാം തിയ്യതി (ശനിയാഴ്ച ) പളളിയങ്കണത്തില്‍ പരി.ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍, വന്ദ്യ വൈദീകരുടെ സാന്നിദ്ധ്യത്തിലും നിര്‍വഹിക്കും.

ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപെരുന്നാൾ

മലങ്കരയുടെ വലിയ ബാവാ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ (കുറിച്ചി ബാവാ) 55-ാമത് ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പിതാവിന്‍റെ മാതൃദേവാലയമായ കുറിച്ചി വലിയ പള്ളിയില്‍ വന്ദ്യ യൂഹാനോൻ റമ്പാൻ പെരുന്നാൾ കൊടിയേറ്റുന്നു. വികാരി ഫാ. വി.എം. ഏബ്രഹാം വാഴയ്ക്കല്‍, ഫാ. ഇട്ടി തോമസ്‌ കാട്ടാമ്പാക്കൽ, ഗീവർഗീസ് ശെമ്മാശ്ശൻ, ട്രസ്റ്റി കെ. ജെ. കുറിയാക്കോസ് കുന്നുംപുറം, കൺവീനർ ജെബി ടോം ഫിലിപ്പ് കല്ലുപുരയ്ക്കൽ എന്നിവര്‍ സമീപം.