എം ഓ സി ടിവി ടീം
Year: 2025
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
തുമ്പമൺ ഭദ്രാസന പ്രാർത്ഥനായോഗം സുവിശേഷ സംഘം സംയുക്ത നേത്യ സംഗമം 2026 2026 ജനുവരി മാസം 3 തീയതി ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ മാക്കാംകുന്ന് സെൻ്റ് സ്‌റ്റീഫൻസ് കത്തീഡ്രലിൽ ഷാർജ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ,ഇടവകയിലെ ഏരിയാ പ്രയർ ഗ്രൂപ്പ് അംഗങ്ങളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ ക്രിസ്തുമസ് സംഗീത പരിപാടി നക്ഷത്രരാവ് – 2025 സംഘടിപ്പിച്ചു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനം മാർ ഗ്രിഗോറിയോസ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫോറത്തിന്റെ നേതൃത്വത്തിൽ “ശുബഹോ കോലോ ” മ്യൂസിക് കോൺസർട്ടും ക്രിസ്മസ് ആഘോഷവും നടത്തി.വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികളുടെ പഠനസഹായത്തിനായി നടത്തപ്പെടുന്ന “എസ്തീറ” പദ്ധതിയുടെ ഫണ്ട് ശേഖരണത്തിന് വേണ്ടി നടത്തപ്പെട്ട ചടങ്ങിൽ ഫാ. ജോസഫ് ജോൺ സ്വാഗതം അറിയിക്കുകയും ഫാ. ബെഞ്ചമിൻ ഓ ഐ സി അധ്യക്ഷത വഹിക്കുകയും ചെയ്തു.അധ്യാപികയും എഴുത്തുക്കാരിയുമായ കെ…
നിര്യാതരായി
വെണ്ണിക്കുളം St. Behanans Orthodox Church ഇടവകയിൽ ചുരുളുകുഴിയിൽ കെ ജോർജ് തങ്കച്ചൻ (തങ്കച്ചൻ സാർ )95 വയസ്സ് നിര്യാതനായി. സംസ്കാരം നാളെ 1:30 PM-ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ബഹനാൻ ഓർത്തഡോക്സ് ദൈവാലയത്തിൽ നടക്കുന്നതാണ്. വാർത്ത : ബിജു മെഴുവേലി
സഭാ പഞ്ചാംഗം 2026
പഞ്ചാംഗം 2026 l മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2026 വർഷത്തെ ആരാധന കലണ്ടർ. പഞ്ചാംഗം വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്
ഇടവക വാർത്തകൾ
*വരിഞ്ഞവിള പള്ളിയിൽ ശിവഗിരി തീർത്ഥാടകർക്ക് സ്വീകരണം നൽകി കൊല്ലം/മീയണ്ണൂർ: കോട്ടയം നാഗമ്പടം ശ്രീ. മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും,കോട്ടയം ചെങ്ങളം തെക്ക് ഭാഗത്തു നിന്നും, നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയിലേക്ക് പദയാത്രയായി പോകുന്ന തീർത്ഥാടകരെ വരിഞ്ഞവിള സെൻറ് മേരിസ് പള്ളിയിൽ, ഇടവക വികാരിയും സ്കൂൾ മാനേജറുമായ ഫാദർ കോശി ജോർജ് വരിഞ്ഞവിളയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയ പള്ളി, മെഴുവേലിവി. ശിശുസഹദേൻമ്മാരുടെ നാമത്തിൽ സ്ഥാപിതമായ മലങ്കരയിലെ ഏക തീർത്ഥാടന കേന്ദ്രം ഉപവാസ ധ്യാനവും മധ്യസ്ഥ പ്രാർത്ഥനയുംനുഹറോജനുവരി 2 വെള്ളിയാഴ്ച നടത്തപ്പെടുന്നു സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഉള്ളന്നൂർ, വലിയ മാർ ബസേലിയോസ് പിതാവിന്റെ നാമത്തിൽ സ്ഥാപിതമായ പടിഞ്ഞാറ്റിടത്ത് മല കുരിശിൻ സൗധത്തിന്റെ പെരുന്നാൾ കൊടിയേറ്റ്, വികാരി, ഫാ. എബ്രഹാം കോശി, നിർവഹിച്ചു. സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി പരിയാരം കോട്ടയം ഭദ്രാസനംന്യൂയർ…
നേട്ടം / പുരസ്‌കാരം
മികച്ച വിദ്യാർത്ഥി സന്നദ്ധ സേവകൻ പുരസ്‌കാരം നേടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ് ഇന്ത്യാ കൗൺസിലിന്റെ മികച്ച വിദ്യാർത്ഥി സന്നദ്ധ സേവകൻ പുരസ്‌കാരം ഗ്രിഗറി കുര്യൻ തളിയച്ചിറ നേടി. വിദ്യാർത്ഥികൾക്കിടയിലെ മികച്ച സന്നദ്ധ സേവനത്തെയും നേതൃഗുണത്തെയും മാനിച്ചാണ് പുരസ്‌കാരം. ബാംഗ്ലൂർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ വച്ച് നടന്ന ഐ ഇ ഇ ഇ ഇന്ത്യാ കൗൺസിൽ ഇന്റർനാഷണൽ കോൺഫ്രൻസിൽ വച്ച് പുരസ്‌കാരം ഏറ്റുവാങ്ങി. ഹൈദ്രാബാദ് വേബ്ജിയോൺ കമ്പനി ഐറ്റി വകുപ്പിൽ എഞ്ചിനീയറും മികച്ച ഗായകനുമായ ഇദ്ദേഹം കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ഫാ. റ്റി. പി. കുര്യൻ തളിയച്ചിറയുടെയും രഞ്ചു കുര്യന്റെയും പുത്രനും, പിറവം വടയാപ്പറമ്പ് മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി ഇടവകാംഗവുമാണ്. ഐ ഇ ഇ ഇ ഏഷ്യാ-പസഫിക്ക് റീജിയൻ-10-ന്റെ കമ്പ്യൂട്ടർ സൊസൈറ്റി കോർഡിനേറ്ററാണിപ്പോൾ. ഡോ.തോമസ് ബേബി രൂപകല്പന ചെയ്ത Portable…
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള – സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. പാമ്പാക്കുട പരി.ബസ്സേലിയോസ് ഔഗേൻ പ്രഥമൻ നഗറിൽ വെച്ച് നടക്കുന്ന (എം.ടി.എം ഹയർസെക്കൻഡറി സക്കൂൾ)ഓർത്തഡോക്സ് കൈസ്തവ യുവജനപ്രസ്ഥാനംകേന്ദ്ര കലാമേള ജ്വാല 2026 ൻ്റെ സ്വാഗതസംഘം ഓഫീസിൻ്റെ ഉദ്ഘാടനം മലങ്കര മൽപ്പാൻ കോനാട്ട് ജോൺസ് എബ്രഹാം റീശ് കോറെപ്പിസ്കോപ്പ നിർവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, കലാമേളയുടെ ചുമതല നിർവഹിക്കുന്ന കേന്ദ്രകമ്മിറ്റി അംഗങ്ങളായ പേൾ കണ്ണേത്ത്,ഗിവീസ് മർക്കോസ്,നിഖിൽ കെ.ജോയി,ഷെയ്‌സ് എ. ജെ,നമീഷ് രാജു, ബേസിൽ സജി, മനോജ് എം പോൾ എന്നിവർ പ്രസംഗിച്ചു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അംഗങ്ങളായ ആയിരത്തോളം യുവതി യുവാക്കൾ മാറ്റുരയ്ക്കുന്ന കലാമാമ്മാങ്കം 2026 ജനുവരി 10 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ ആരംഭിക്കും. MGOCSM കുന്നംകുളം ഭദ്രാസനം സൺഡേസ്‌കൂൾ ഡൽഹി ഭദ്രാസനതലത്തിൽ 2025 ലെ അക്കാദമിക് മത്സര പരീക്ഷയിലെ…
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ചീഫ് മിനിസ്റ്റേഴ്സ് റിസേർച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു 2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ അംഗീകരിച്ച എല്ലാ സർവകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ”ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്” സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20,000 രൂപ വീതം ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെയോ സർകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾ ആയിരിക്കണം. അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർ ചെയ്തിട്ടുള്ള റെഗുലർ/ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയുണ്ട്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ…
ഇടവക വാർത്തകൾ
മാർ പീലക്സിനോസ് വലിയപള്ളി അട്ടച്ചാക്കൽ, അട്ടച്ചാക്കൽ വലിയപള്ളി നിർമ്മിച്ചു നൽകുന്ന ഭവന കൂദാശ ഡിസംബർ 28, 3pm സെന്റ് ഇഗ്നേഷ്യസ് സെഹിയോൻ ഓർത്തഡോക്സ് സുറിയാനി പള്ളിഓണക്കൂർപരിശുദ്ധനായ ഇഗ്നാത്തിയോസ് ബാബായുടെ ഓർമ്മ പെരുന്നാൾഡിസംബർ 31 മുതൽ ജനുവരി 1 വരെ ഹാലെൽ 2025ക്രിസ്തുമസ് കരോൾ സന്ധ്യ 2025 ഡിസംബർ 29 തിങ്കളാഴ്ചവൈകിട്ട് 6 മണി മുതൽപള്ളി പാരിഷ് ഹാളിൽ ഡോ. ടി. പി. ഏലിയാസ് അച്ചന്റെ പൗരോഹിത്യ കനകജൂബിലി വർഷത്തിൽ മുളന്തുരുത്തി തലക്കോട് പരിമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആദരവ് പ്രസിഡന്റ് അഭി. ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി നൽകി St. Basil Orthodox church Rohini,Delhi Diocese Parish perunnal 2026 സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ മാങ്കാംകുന്ന് പത്തനംതിട്ടതുമ്പമൺ ഭദ്രാസനം വിശുദ്ധ. സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾജനുവരി 7,8 തീയതികളിൽ 2026 ലെ കലണ്ടർ_പ്രകാശനം…
നിര്യാതരായി
പാത്തമുട്ടം : പടിയറ വള്ളിക്കാട്ടായ പടിയറയിൽ തൃക്കാക്കര ദാറുൾ ഇസ്ലാം സ്കൂൾ റിട്ട. എച്ച് എം മേരി ജോൺ നിര്യാതയായി. മൃതദേഹം ഇന്ന് (28.12.2025,ഞായർ) രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 1.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാകത്താനം സെന്റ്. ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. . ,അടൂർ: പത്തിശ്ശേരിൽ ഇ. മാത്തുണ്ണി (90) നിര്യാതനായി.ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയപള്ളിയിൽ സംസ്കാരം നടത്തി. വാർത്ത : ഷൈനി തോമസ്