വൃദ്ധ ദമ്പതികൾക്ക് ഭവനം ഒരുക്കി ന്യൂഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥനം

വർഷങ്ങളായി വാടക കഴിഞ്ഞിരുന്ന വൃദ്ധ ദമ്പതികൾക്ക് അഭയം ഒരുക്കി ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം. സ്വന്തമായി 5 സെന്റ് സ്ഥലം ഉണ്ടായിരുവെങ്കിലും രോഗ ചികിത്സ, മക്കളുടെ വിദ്യാഭാസം, വിവാഹം എന്നി കാര്യങ്ങൾ കഴിഞ്ഞപ്പോൾ നല്ല ഭവനം എന്ന അത്യാവശ്യം വെറും സ്വപ്നമായി തീരുമോ എന്ന ആശങ്കക്ക് വിരാമം ഇട്ടു കൊണ്ട് സ്വന്തമായി നല്ല ഒരു ഭവനത്തിനു ഇപ്പോൾ അർഹരായി.

യുവജനപ്രസ്ഥാനത്തിന്റെ ഭവന പദ്ധതിയായ സ്നേഹ ദീപ്തി പ്രൊജക്റ്റിന്റെ അഞ്ചാം ഭവനദാനം മല്ലപ്പള്ളിയിൽ 2020 ജനുവരി മാസം ഇരുപത്തി ഒന്നാം തീയതി നടത്തപ്പെട്ടു. രാവിലെ 11 മണിക്ക് നടന്ന കൂദാശാകർമ്മത്തിൽ കത്തീഡ്രൽ സഹ വികാരി ഫാദർ പത്രോസ് ജോയ് , മല്ലപ്പള്ളി ബഥനി സെന്റ് ജോൺസ് ഇടവക വികാരി ഫാദർ ജിനു ചാക്കോ എന്നിവർ കാർമികത്വം വഹിച്ചു . കത്തീഡ്രൽ അംഗങ്ങളായ ജോസഫ് ഡേവിഡ് , ജോർജ് കെ ബാബു, ബാബു തോമസ്, മോറിസൺ, ഡേവിഡ് തോമസ്, തോമസ് ചാക്കോ തുടങ്ങിയവർ ഈ മഹത്തായ കർമ്മത്തിൽ സംബന്ധിച്ചു.

Related posts