ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

മലങ്കരയുടെ വലിയബാവാ എന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ കുന്നംകുളം പാറയില്‍ സെന്റ്‌ ജോരജ് ഓർത്തഡോക്സ് പള്ളിയില്‍ ആചരിച്ചു സന്ധ്യനമസ്‌കാരതിന്
അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭി. ഡോ.സഖറിയാസ് മാർ അപ്രേം തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. വെരി. റെവ. ഫാ. ഐസക്ക് കോർ എപ്പിസ്‌കോപ്പ, വെരി. റെവ. ചെറിയാൻ കോർ എപ്പിസ്‌കോപ്പ, ഭദ്രാസനത്തിലെ വൈദികർ എന്നിവർ സഹകാർമികരായിരുന്നു.തുടർന്ന് പട്ടണം ചുറ്റി പ്രദക്ഷിണവും, ആശീർവാദവും ഉണ്ടായി. വിവിധ ദേശക്കാരുടെ മേളങ്ങളോടുകുടിയുള്ള പെരുന്നാൾ ആഘോഷങ്ങൾ ആരംഭിച്ചു.
വെള്ളിയാഴ്ച പ്രഭാത നമസ്കാരം, വി. മൂന്നിന്മേൽ കുർബാന, സ്നേഹവിരുന്ന്, വൈകിട്ട് സമാപന പ്രദക്ഷിണം, പൊതുസദ്യ എന്നിവയും നടന്നു.

Image may contain: 14 people, people standing
Image may contain: 6 people, people standing and night

Related posts