ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 44-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ ആചരിക്കും. 7-ാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് വിവിധ ദേവാലയങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കും. ഫാ.ജോണ്‍ വി. ജോണ്‍ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് പ്രദക്ഷിണവും ധൂപപ്രാര്‍ത്ഥനയും. 8-ാം തീയതി (ഞായര്‍) രാവിലെ 6.30 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, പ്രദക്ഷിണവും, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന് അറിയിക്കുന്നു.
Related posts
-
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭസെന്റ് ഡയനിഷ്യസ് ഓർത്തഡോക്സ് ഫിലോഷിപ്പ്മാർത്തോമൻ സ്മൃതി സംഗമം ഏപ്രിൽ 10 വെള്ളിയാഴ്ച 2 മണിക്ക് തിരുവിതാംകോട് അരപ്പള്ളിയിൽ... -
കേന്ദ്ര ഭദ്രാസന വാർത്തകൾ
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിൽ വോട്ട്... -
നിര്യാതരായി
മലങ്കര ഓർത്തഡോക്ക്സ് ഡൽഹി ഭദ്രാസനത്തിലെ വൈദീകനും മയൂർ വിഹാർ സെയിന്റ് ജോൺസ് ദേവാലയത്തിന്റെ വികാരിയുമായ ഫാ. ടി. ജെ. ജോൺസൻ നിര്യാതനായി....