ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് കാ​ലം ചെ​യ്തു

കൊ​ച്ചി: മാ​ർ​ത്തോ​മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് (74) കാ​ലം ചെ​യ്തു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മാ​ർ​ത്തോ​മ സ​ഭ​യു​ടെ റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​നാ​യി​രു​ന്നു. 2015 ഒ​ക്ടോ​ബ​റി​ലാ​ണ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ട​ത്.

മി​ക​ച്ച വാ​ഗ്മി​യാ​യ മാ​ർ അ​ത്താ​നാ​സി​യോ​സ് തി​രു​വ​ല്ല നെ​ടു​മ്പ്രം മു​ള​മൂ​ട്ടി​ല്‍ ചി​റ​യി​ല്‍​ക​ണ്ട​ത്തി​ല്‍ പ​രേ​ത​രാ​യ സി.​ഐ.​ഇ​ടി​ക്കു​ള​യു​ടെ​യും ആ​ച്ചി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. 1969 ജൂ​ണ്‍ 14 ന് ​വൈ​ദി​ക​നാ​യി. മും​ബൈ, ഡ​ല്‍​ഹി, കോ​ട്ട​യം, കൊ​ച്ചി ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്‍, മാ​ര്‍​ത്തോ​മ വൈ​ദി​ക സെ​മി​നാ​രി ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍, നാ​ഷ​ണ​ല്‍ മി​ഷ​ന​റി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Related posts