നിര്യാതരായി

വെരി.റവ. രാജൂ എം. ദാനിയേൽ കോർ എപ്പിസ്കോപ്പായുടെ ( ഡാളസ്) സഹോദരൻ
പാപ്പച്ചൻ വി ഡാനിയേൽ ഷിക്കാഗോയിൽ നിര്യാതനായി.

ചിക്കാഗോ – പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ചിക്കാഗോയിൽ വച്ച് നിര്യാതനായി.
ചെങ്ങന്നൂർ പള്ളിത്താഴെത്തിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ) സഹധർമ്മിണിയാണ്.
കൃപ പാപ്പച്ചൻ, കല്പന പാപ്പച്ചൻ, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജോ വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് കെൽവിൻ എന്നിവർ മരുമക്കളും ആണ്‌ (എല്ലാവരും ഷിക്കാഗോയിൽ)
സൂസമ്മ, ബാബു ഡാനിയേൽ (ഇരുവരും ,ഷിക്കാഗോ), ജോർജ് ഡാനിയേൽ (പത്തനംതിട്ട ) , എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

മലങ്കരസഭയിലെ സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ സീനിയർ വൈദീകനായ ഫാ. ജേക്കബ് മണ്ണിത്തോട്ടത്തിൽ നിര്യാതനായി

ചെങ്ങന്നൂർ ഭദ്രാസനത്തിൽ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹ വികാരിയും സെൻ്റ് തോമസ് ഓർത്തഡോക്‌സ് വൈദിക ഡയറക്ടറിയുടെ സബ് എഡിറ്ററുമായിരുന്ന ഫാ ജിജോ കെ. ജോയിയുടെ പിതാവ് പേരിശ്ശേരി കണ്ണാട്ട് മലയിൽ ജോയി (66) നിര്യാതയായി.

പുതുപ്പള്ളി: ഫുട്ബോൾ താരവും റിട്ട. കെഎസ്ഇബി ഓഡിറ്റ് ഓഫീസറും ആയിരുന്ന എറികാട് തോപ്പിൽ പി.ജേക്കബ് (ജോൺസൺ-68)നിര്യാതനായി.. കാലിക്കറ്റ് – കേരള സർവകലാശാല ടീമിലും കെഎസ്ഇബി ടീമിലും കളിച്ചിട്ടുണ്ട്.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, നിഷ ജോൺ, മിനി ജോൺസൻ

Related posts

Leave a Comment