വന്ദ്യ : യാക്കോബ് തോമസ് റമ്പാച്ചൻ പരുമല സെമിനാരി മാനേജർ
പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി പരുമല സെമിനാരിയുടെ മാനേജരായി യാക്കോബ് തോമസ് റമ്പാച്ചനെ നിയമിച്ചു.
സെപ്റ്റംബർ 15-ാം തീയതി മുതലാണ് വന്ദ്യ യാക്കോബ് തോമസ് റമ്പാച്ചൻ പരുമല സെമിനാരിയുടെ ചുമതല ഏറ്റെടുക്കുക.
കഴിഞ്ഞ അഞ്ചുവർഷക്കാലം ദേവലോകം അരമനയുടെ മാനേജർ ആയിരുന്നു വന്ദ്യ റമ്പാച്ചൻ.

റവ.ഫാ.അലക്സാണ്ടർ പി ഡാനിയേൽ, ദേവലോകം അരമന മാനേജർ
പരിശുദ്ധ കാതോലിക്കാ ബാവാ ദേവലോകം അരമന മാനേജരായി ബഹുമാനപ്പെട്ട റവ.ഫാ.അലക്സാണ്ടർ പി ഡാനിയേൽ നിയമിച്ചു.
സെപ്റ്റംബർ 15-ാം തീയതി മുതലാണ് ഫാ.അലക്സാണ്ടർ പി ഡാനിയേൽ, ദേവലോകം അരമന മാനേജരായി ചുമതല ഏറ്റെടുക്കുക. കഴിഞ്ഞ ഏഴ് വർഷക്കാലം വാകത്താനം വള്ളിക്കാട്ട് ദയറാ മാനേജർ ആയിരുന്നു

പരിശുദ്ധ ബാവാതിരുമേനിയുടെ കൽപ്പനയാല് വാകത്താനം വള്ളിക്കാട്ട് ദയറ മാനേജരായി ഫാ.അനീഷ് കെ സാം നിയമിതനായി . തുമ്പമൺ ഭദ്രാസനം വകയാർ സെന്റ് മേരിസ് ഇടവക അംഗം ആണ്

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടർ ഓഫ് ഫിലോസഫി ഇൻ കെമിസ്റ്ററി (ബയോ പോളിമർ സയൻസ് ) ഡോക്ടറേറ്റ് നേടിയ
ചെല്ലാർകോവിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം – കണ്ടത്തിൽ ജോളി ജോർജിന്റെ മകൾ
ഡോ.ജസിയാ സൂസൻജോർജജ്

റവ. ഫാ.അനൂപ് ജോസഫ് ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ
ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്ക്കൂളിന്റെ അഡ്മിനിസ്ട്രേറ്ററായി റവ.ഫാ.അനൂപ് ജോസഫിനെ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിയമിച്ചു. കോട്ടയം ഭദ്രാസനത്തിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്.

ശാസ്ത്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയ ചാപ്പലിന്റ മാനേജരായി റവ ഫാ. എബ്രഹാം എം വർഗീസിനെ പ. ബാവ തിരുമനസ് നിയമിച്ചു

മാർ ദീവന്നാസിയോസ് അവാർഡ് രമേശ് ചെന്നിത്തലക്ക്
ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ പെരുന്നാൾ ദിനമായ ഒക്ടോബർ 12ന്
ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വച്ച് അവാർഡ് സമ്മാനിക്കും

മാവേലിക്കര ഭദ്രാസന സെന്റ് ജോസഫ് ഫെലോഷിപ്പിന്റെ (SJOF)വൈസ് പ്രസിഡന്റായി നിയമിതനായ കറ്റാനം വലിയ പള്ളി അംഗവും കരിമുളയ്ക്കൽ സെന്റ് ഗ്രീഗോറിയോസ് പള്ളി വികാരിയുമായ ഫാ കോശി മാത്യു

മാവേലിക്കര ഭദ്രാസന നവജ്യോതി മോംസിന്റെ വൈസ് പ്രസിഡന്റായി നിയമിതനായ കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി വെരി.റവ.ജേക്കബ് ജോൺ കോർ എപ്പീസ്കോപ്പ

മാവേലിക്കര ഭദ്രാസന സുവിശേഷ സംഘത്തിന്റെ വൈസ് പ്രസിഡന്റായി കാരിച്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ നൈനാൻ ഉമ്മൻ നിയമിതനായി

മാവേലിക്കര ഭദ്രാസന ബസ്ക്യോമോ അസ്സോസിയേഷൻ ഭദ്രാസന വൈസ് പ്രസിഡന്റായി നിയമിതനായ പെരിങ്ങലിപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും,സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ, ഫാ. ജോസഫ്ശാമുവേൽ

മാവേലിക്കര ഭദ്രാസന ശുശ്രൂഷക സംഘത്തിന്റെ വൈസ്പ്രസിഡന്റായി നിയമിതനായ കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും കൊറ്റംപള്ളി മാർ ഏലിയാ ഓർത്തഡോക്സ് ഇടവക അംഗം കൂടി ആയിരിക്കുന്ന ഫാ. തോമസ് മാത്യു.

മാവേലിക്കര ഭദ്രാസന എം.ജി.ഒ. സി.എസ്.എം ന്റെ വൈസ് പ്രസിഡന്റായി നിയമിതനായ മുതുകുളം സെന്റ് ജോർജ് പള്ളി വികാരി കണ്ണനാകുഴി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി അംഗം കൂടിയായിരിക്കുന്ന ഫാ.. ജോബ് റ്റി ഫിലിപ്പ്

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി കറ്റാനം വലിയ പള്ളി അംഗവും വള്ളികുന്നം സെന്റ് ജോർജ് പള്ളി വികാരിയുമായ ഫാ റിജോ ജോസഫ് നിയമിതനായി

മാവേലിക്കര ഭദ്രാസന മർത്തമറിയ സമാജത്തിന്റെ വൈസ് പ്രസിഡന്റായി കൊറ്റംപള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി വികാരി ഫാ എബി ഫിലിപ്പ് നിയമിതനായി

മാവേലിക്കര ഭദ്രാസന ബാലസമാജം ഭദ്രാസന വൈസ് പ്രസിഡന്റായി കട്ടച്ചിറ സെന്റ് മേരീസ് പള്ളി അംഗവും പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലിലെ കൊറ്റാർകാവ് സെന്റ് ജോർജ് ചാപ്പൽ വികാരിയുമായ ഫാ ജസ്റ്റിൻ ജോസ് നിയമിതനായി

മാവേലിക്കര ഭദ്രാസന സൺഡേസ്കൂൾഅസ്സോസിയേഷൻ ഭദ്രാസന വൈസ് പ്രസിഡന്റായി നിയമിതനായ പുതിയകാവ് സെന്റ് മേരീസ് കത്തിഡ്രൽ വികാരിയും, മുൻ യുവജനപ്രസ്ഥാനം അഖില മലകര സെക്രട്ടറിയുമായ ഫാ അജി.കെ.തോമസ്
വാർത്ത : ഫാ ജേക്കബ് കല്ലിച്ചേത്ത്, നിഷ ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്, റാണാ ജേക്കബ്, ജോമോൻ ജോർജ്