ഹാർവസ്റ്റ് ഫെസ്റ്റിവൽ – 2026 ന്റെ ആദ്യ അഡ്വർറ്റൈസ്മെന്റ് ഓഫറിംഗ് ദുബായ് സെന്റ്.തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും,സിയോമ ബിൽഡിംഗ് മെറ്റീരിയൽസ് ട്രേഡിംഗിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷാജി കൊച്ചുകുട്ടിയിൽ നിന്ന് ഇടവക വികാരി റവ.ഫാ.എബി കെ രാജു , റവ.ഫാ. നോബിൻ ഫിലിപ്പ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

ആലഞ്ചേരി പള്ളിപ്പെരുന്നാൾ സമാപനദിവസം എല്ലാവർഷവും നടത്തിവരുന്ന “സൗജന്യ ആട്” വിതരണം ഈ വർഷവും അർഹതപ്പെട്ട കരങ്ങളിലേക്കു നൽകപ്പെടുന്നു.

ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയുടെ ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്റ്റംബർ 13ഞായറാഴ്ച രാവിലെ പത്തുമണിയ്ക്ക് നടത്തപ്പെടുന്നു

കാരമൂട് സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്സ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 15 ന് നടത്തുന്ന
അഖില മലങ്കര ഷട്ടിൽ ബാറ്റ്മിന്റൺ ടൂർണമെന്റ്
ഒന്നാം സമ്മാനം – 10000/- ട്രോഫി
രണ്ടാം സമ്മാനം -5000/- ട്രോഫി
മൂന്നാം സമ്മാനം -3000/- ട്രോഫി
രെജിസ്ട്രേഷൻ ഫീ -600/-
അഡ്വാൻസ് പേയ്മെന്റ് 300/-
റീഫണ്ട് ഉണ്ടായിരിക്കുന്നതല്ല
ഓർത്തഡോക്സ് പള്ളിയിൽ നിന്നും വികാരി അച്ചന്റെ സമ്മതപത്രം ആവശ്യമാണ്
ആദ്യം വരുന്ന 32 ടീമുകൾക്ക് അവസരം
മറ്റു വിവരങ്ങൾക്ക് വിളിക്കു
9995039530
9947057428
8921223914
7356828803

കയ്യെഴുത്ത് ബൈബിൾ സമർപ്പണം നടന്നു: വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിന് ചരിത്രമുഹൂർത്തം
ഇടവകാംഗങ്ങളുടെ വിശ്വാസവും ആത്മീയ കൂട്ടായ്മയും പ്രതിഫലിച്ച മനോഹരമായ കയ്യെഴുത്ത് ബൈബിളിന്റെ ഔദ്യോഗിക സമർപ്പണം വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ നടന്നു. പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാൾ ദിനമായ ഇന്ന് (സെപ്റ്റംബർ 8) ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഭക്തിനിർഭരമായ ചടങ്ങിൽ ബൈബിൾ സമർപ്പണം നിർവ്വഹിച്ചു.
ഇടവക വികാരിയും സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SJOF) പ്രസിഡന്റുമായ Fr. Jalson പി. ജോർജ്ജിന്റെ ദീർഘവീക്ഷണത്തോടെയുള്ള ആശയം, മുതിർന്നവരുടെ സജീവ കൂട്ടായ്മയായ SJOF ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. പരിശുദ്ധ ആത്മാവിന്റെ പ്രചോദനത്താൽ ഇടവകയിലെ 82 ദൈവമക്കൾ പ്രാർത്ഥനാപൂർവ്വം ചേർന്നാണ് ബൈബിളിലെ വചനങ്ങൾ സ്വന്തം കൈപ്പടയിൽ മൂന്നു മാസം കൊണ്ട് പകർത്തിയെഴുതിയത്.
പദ്ധതിയുടെ ഭാഗമായി പങ്കെടുത്തവരെ ആദരിക്കുന്ന അനുമോദന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും കഴിഞ്ഞ ഓഗസ്റ്റ് 16-ന് നടന്നിരുന്നു.

മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ ഈ വർഷം നടപ്പാക്കുന്ന “ആർദ്രം” പദ്ധതിയിലൂടെ അർബുദരോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്ക് സഹായം നൽകുന്നു.
തണൽ ചാരിറ്റി കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് അർഹരായവരെ തിരഞ്ഞെടുക്കുന്നതാണ്. അപേക്ഷകർ പൂരിപ്പിച്ച അപേക്ഷ ഫോറത്തോടൊപ്പം, മെഡിക്കൽ റിപ്പോർട്ടുകളും ആവശ്യമായ രേഖകളും സഹിതം “The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman” എന്ന വിലാസത്തിലോ mgocmct@omantel.net.om എന്ന E- mail ആയോ 15th October 2026ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Teacher’s Day Celebration at St. Marys Cathedral Church, Hauzkhas, Delhi

മാർ യാക്കോബ് ബുർദ്ദാന ഓർത്തഡോക്സ് ചർച്ച് മുരണീ
പുതുതായി നിർമ്മിച്ച കുരിശടിയുടെ കൂദാശ

സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ
ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ടാലന്റ് മീറ്റ്
നവംബർ 29

മെത്രാസ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനു ശേഷം നാട്ടിലെത്തിയ ഫാ.എൽദോസിനു ആദരവ് നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത് സമർപ്പിച്ചു.

മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിന്റെ മുൻ വികാരിയായിരുന്ന വന്ദ്യ തോമസ്പോൾ റമ്പാച്ചന് ഇടവകയുടെ വികാരി, ഫാ. റിജോ മാത്യു, ഭരണ സമിതി അംഗങ്ങളും ചേർന്ന് പൊന്നാട അണിയിച് ആദരവ് സമർപ്പിച്ചു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ കുന്തിരിക്കമരത്തിന്റെ തൈ , ഇടവക വികാരി റവ ഫാ അജു എബ്രഹാം, അസിസ്റ്റന്റ് വികാരി റവ ഫാ ചെറിയാൻ ജോസഫും ചേർന്ന് ഇടവക ഭാരവാഹികളുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നട്ടു.

മൂലേപ്പാട് മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പുത്തൻ പള്ളി നവദേവാലയ സ്ഥാപിത പെരുനാൾ കോടിയേറ്റം വികാരി മാത്യു തോമസ് നിർവ്വഹിച്ചു. സെപ്റ്റംബർ 9.10 എന്നീ തിയതികളിലാണ് പെരുന്നാൾ
9-ാം തിയ്യതി 7 മണിക്ക് സന്ധ്യ നമസ്ക്കാരവും തുടർന്ന് നേർച്ചയും,
10ാം തിയ്യതി രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരവും 01 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് പള്ളിക്ക്ചുറ്റും പ്രദീക്ഷിണവും നേർച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്.

The new Managing Committee officially commenced its term for 2026–2027 following the formal handover of responsibilities by the outgoing committee after the Holy Qurbana, in the presence of our Parish Vicar, Rev. Fr. Sandeep S. Mathews.
The responsibilities were formally handed over by the outgoing Trustee, Mr. Anoop Thomas, to the newly elected Trustee, Mr. Sabin K. George.
We sincerely thank the outgoing committee for their dedicated service and valuable contributions, and we wish the new Managing Committee every success as they begin their term. May God bless and guide them in their service to our parish community.
St. Mary’s Malankara Orthodox Church Wagga Wagga Australia

വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ 80 വയസ്സിനു മുകളിലുള്ള കോളൂത്ര ലിബു വില്ലയിൽ ശ്രീ. ഉമ്മ൯ ജോൺ, കോളൂത്ര തെങ്ങുംതറയിൽ ശ്രീ.റ്റി. ഇ. മത്തായി, ആറ്റുപുറത്ത് ബൈജു ഭവനിൽ ശ്രീ. എ. ജി. ബേബി എന്നിവരെ ഇടവക ആദരിച്ചു..

സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സരിത വിഹർ
49 മത് കൽക്കജി ഓർത്തഡോക്സ് കൺവെൻഷൻ
ഒൿടോബർ 10,11 തീയതികളിൽ
വാർത്ത : ബിജു മെഴുവേലി