സർക്കാർ ചീഫ് വിപ്പ് ശ്രീ.അപു ജോൺ ജോസഫ് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ പിതാക്കൻമാരുടെ കബറിടങ്ങിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. സർക്കാർ ചീഫ് വിപ്പ് എന്ന നിലയിൽ ക്രിയാത്മകമായി പ്രവർത്തിക്കുവാനും പിതാവ് പി.ജെ ജോസഫിനെപ്പോലെ രാഷ്ട്രീയരംഗത്ത് ശോഭിക്കുവാനും അപു ജോൺ ജോസഫിന് കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആശംസിച്ചു. മുളയിൽ തീർത്ത വിശുദ്ധ കന്യകമറിയാമിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം പരിശുദ്ധ കാതോലിക്കാ ബാവാ അദ്ദേഹത്തിന് സമ്മാനിച്ചു. നഗരസഭാ കൗൺസിലർ അഡ്വ.ടോം കോര അഞ്ചേരിൽ, കേരള കോൺഗ്രസ് നേതാവ് എ.കെ.ജോസഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

പള്ളികളിലും, കൺവെൻഷനുകളിലും സ്തോത്രകാഴ്ചയ്ക്ക് ഉപയോഗിക്കുന്ന സ്തോത്രകാഴ്ച ( കാണിക്ക) പാത്രം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ MOC പബ്ലിക്കേഷന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.
കൊറിയർ സൗകര്യം ആവശ്യമുള്ളവർ
താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
09188940424, 091889 40425,
Malankara Orthodox Church Publications Devalokam, Kottayam, PARUMALA

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ MOC പബ്ലിക്കേഷൻ പരുമല ഔട്ട്ലെറ്റ് സഭയുടെ കൊച്ചി ഭദ്രാസന അധിപനും MOC പബ്ലിക്കേഷൻ പ്രസിഡന്റുമായ അഭി. ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് സന്ദർശിച്ചു.

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മേലദ്ധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജത ജൂബിലി, പൗരോഹിത്യ സുവർണ്ണ ജൂബിലി സപ്തതി ആഘോഷങ്ങളിൽ മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്