സഭാ വാർത്തകൾ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : കെ റ്റി ചാക്കോ ഐ എ എസ് ( റിട്ട) മുഖ്യവരണാധികാരി

കോട്ടയം : ഓ​ഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായി ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.റ്റി. ചാക്കോ ഐ എ എസ് ( റിട്ട) ചുമതലയേറ്റു. മധ്യപ്രദേശ് കേഡർ ഉദ്യോ​ഗസ്ഥനായിരുന്ന അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ സുപ്രധാന പദവികൾ അലങ്കരിച്ചിട്ടുണ്ട്. പൊതുസേവനരം​ഗത്തെ മികച്ച സംഭാവനകൾക്ക് 2008 ൽ രാഷ്ട്രപതിയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരത്തിന് അർഹനായി. കോട്ടയം സൗത്ത് പാമ്പാടി സ്വദേശിയാണ് 2017 ൽ കോട്ടയം എം.ഡി.സെമിനാരിയിലെ മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ മുഖ്യവരണാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്.

Malankara Orthodox Syrian Church Episcopal Candidates

ഓണത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഓണാഘോഷത്തിൽ മലങ്കരസഭയെ പ്രതിനിധീകരിച്ച് പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ , തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ പങ്കെടുക്കുകയും സഭയുടെയും പരിശുദ്ധ കാതോലിക്കാ ബാവായുടെയും ആശംസകൾ നേരുകയും ആദരണീയനായ മുഖ്യമന്ത്രിക്ക് നിലവിളക്ക് സമ്മാനിക്കുകയും ചെയ്തു.

സ്നേഹാദരവ്…..

92-ാം വയസ്സിന്റെ നിറവിലും കൃഷിയെയും മണ്ണിനെയും ഹൃദയത്തോട് ചേർത്തുനിർത്തുന്ന കർഷകസ്നേഹിയും, മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമിസ് തിരുമേനിയെ കർഷക ദിനത്തിൽ ഹരിത സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts

Leave a Comment