കങ്ങഴ പഞ്ചായത്തിൽ നിന്നും മികച്ച കർഷകനുള്ള അവാർഡ് നേടിയ ശ്രീ തോമസുകുട്ടി കെ.സി.
കൂരോപ്പട പഞ്ചായത്തിൽ നിന്നും മികച്ച ക്ഷീരകർഷകനുള്ള അവാർഡ് നേടിയ ശ്രീ ലിംജി ജോൺ. വാഴൂർ,പള്ളിയിലെ അംഗങ്ങൾ ആണ്.

ഫാദർ കോശി ജോർജ് വരിഞ്ഞവിളയെ മികച്ച കർഷകനുള്ള പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു
കൊല്ലം /പൂയപ്പള്ളി കർഷക ദിനത്തോട് അനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ കർഷകർക്കുള്ള അവാർഡ് -2026, മികച്ച കർഷകൻ എന്ന നിലയിൽ വരിഞ്ഞവിള സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും, വരിഞ്ഞവിള സെൻറ് മേരീസ് സ്കൂൾ മാനേജറുമായ ഫാദർ കോശി ജോർജ് വരിഞ്ഞവിളയെ തെരഞ്ഞെടുത്തു
ഇന്ന് പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എൽ.ശശികലയുടെ അധ്യക്ഷതയിൽ ബഹു.ചാത്തന്നൂർ എം.എൽ.എ. ശ്രീ.ബി.ബി. ഗോപകുമാർ ഫാദർ കോശി ജോർജ് വരിഞ്ഞവിളയക്ക് അവാർഡ് -2026 പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.ചടങ്ങിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു. എസ്,കൊല്ലം ജില്ല പഞ്ചായത്ത് അംഗം പി. ആർ സന്തോഷ്,പൂയപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ചാവടി,വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രമി ആർ.ജി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി അശോകൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിബിൻ റോയ്,പൂയപ്പള്ളി കൃഷി ഓഫീസർ അനുഷ്മ. എസ്,അസിസ്റ്റൻറ് കൃഷി ഓഫീസർ സുനിൽകുമാർ. സി. പി,പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ,രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ എന്നിവർ പങ്കെടുത്തു.

Melbourne, Australia: Mr. Sam Abraham, a member of St. Mary’s Indian Orthodox Cathedral, Melbourne, has been awarded an Honorary PhD in Healthcare Leadership and Medical Imaging by Central Global University, Georgia.
Sam is a healthcare professional with extensive experience in medical imaging and healthcare leadership. The honorary doctorate recognises his professional contributions and experience in the fields of healthcare leadership and medical imaging.

അസർബൈജാനിൽ നടന്ന ജൂനിയർ ഇന്റർനാഷണൽ ബാഡ്മിന്റൺ : 2026 ടൂർണമെന്റിൽ
മാസ്റ്റർ.നേഥൻ മാത്യു വെള്ളി മെഡൽ കരസ്ഥമാക്കി.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയിൽ ശ്രീ.മാത്യു വർഗ്ഗീസിന്റെയും ശ്രീമതി.ഡോണി മാത്യുവിന്റേയും മകനാണ്.
തിരുമൂലപുരം മാർ ബസ്സേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ആണ് മാതൃഇടവക.
വാർത്ത : ബിജു മെഴുവേലി