ആദ്ധ്യാത്മിക സംഘടന വാർത്തകൾ

കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ ഒന്നാം വർഷ വൈദിക വിദ്യാർത്ഥികൾ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ സന്ദർശിച്ച് അനുഗ്രഹംതേടി. സന്ധ്യാനമസ്ക്കാരത്തിന് ശേഷം പരിശുദ്ധ ബാവാ വിദ്യാർത്ഥികളുമായി സംവദിച്ചു. തികഞ്ഞ ദൈവാശ്രയബോധത്തോടെയും ആത്മസമർപ്പണത്തോടെയും സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ ഏവർക്കും കഴിയട്ടെയെന്ന് ബാവാ ആശംസിച്ചു. വൈദിക സെമിനാരി പ്രിൻസിപ്പൽ, പഴയ സെമിനാരി മാനേജർ, അധ്യാപകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

അഖില മലങ്കര പ്രാർത്ഥനയോഗം കണ്ടനാട് വെസ്റ്റ് ഭദ്രാസനം
കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രാർത്ഥനയോഗവും, വാർഷിക സമ്മേളനവും ജൂലൈ 26 ഞായറാഴ്ച, 2. പി എമ്മിന്, കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു

MGOCSM Clergy Get-Together
A blessed gathering of the clergy of MGOCSM under the leadership of our President, H.G. Dr. Abraham Mar Seraphim, and General Secretary, Rev. Fr. Dr. Vivek Varghese.
Presence:
H.G. Dr. Abraham Mar Seraphim – President, MGOCSM
Rev. Fr. Dr. Vivek Varghese – General Secretary, MGOCSM
Rev. Fr.Saji Mekkattu – Director, MGOCSM Student Centre, Trivandrum and Administrator,IAS Hub, MGOCSM
Rev. Fr. Adv. Alvin Abraham Simon – Director & Chaplain, MGOCSM Student Centre, Davangere
Rev. Fr. Jacob Varghese Payyampallil – Director & Chaplain, MGOCSM Bengaluru Region
Rev. Fr. Jobu Jacob John – Office Secretary & Warden, MGOCSM Central Office, Kottayam

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വിദ്യാർത്ഥി പ്രസ്ഥാനം (MGOCSM)

തുമ്പമൺ ഭദ്രാസനം

EDUCA- 2026

തുമ്പമൺ ഭദ്രാസനത്തിൽ 10, +2 ക്ലാസുകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന വിദ്യാർത്ഥി സംഗമം.

2026 ജൂലൈ 12 ഞായർ, 1.30 PM

കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക

48th Annual Clergy Conference- 08th July 2026
Madras Diocese

പാപ്പന്റെ തട്ടുകട

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ (STOCYM) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “പാപ്പന്റെ തട്ടുകട” വൻ വിജയമായി. OVBS 2026 സമാപനത്തോടനുബന്ധിച്ച് ജൂലൈ 3-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ (BKS) വെച്ചാണ് തട്ടുകട നടത്തപ്പെട്ടത്.

പ്രസ്ഥാനത്തിന്റെ പ്രസിഡന്റും ഇടവക വികാരിയുമായ, ഫാ. തോമസ്കുട്ടി പി. എൻ., OVBS 2026 ഡയറക്ടർ, ഫാ. ക്രിസ് സെബി, ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഇടവക ഭരണാധികാരികൾ, പ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലും ഇടവക ജനങ്ങളുടെ സജീവ പങ്കാളിത്തത്തിലും ഒരുക്കിയ തട്ടുകടയിൽ കേരള തനിമയാർന്ന നാടൻ വിഭവങ്ങളാണ് അണിനിരന്നത്.

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം മധ്യമേഖല കമ്മിറ്റിയുടെ സമ്മേളനം സീയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു

വള്ളംകുളം സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഇടവകയുടെ യുവജന പ്രസ്ഥാനമായ എം ജി ഓ വൈ എം ന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 9-മത് സുബിൻ മെമ്മോറിയൽ ഓപ്പൺ ഫെലോഷിപ് ബാഡ്മിന്റൺ ടൂർണമെന്റ് ശനിയാഴ്ച (11/06/2026) രാവിലെ 8:30ന് കുമ്പനാട് YMCA- ൽ ആരംഭിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ ഉദ്ഘാടന കർമ്മം നിർവഹിക്കും.

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts